ഒമാനികൾക്കിടയിൽ കൂടുതൽ കാണപ്പെടുന്നത് സ്തനാർബുദം
text_fieldsമസ്കത്ത്: 2020ൽ ഒമാനിൽക്കിടയിൽ ഏറ്റവും കൂടുതൽ കാണപ്പെട്ടിരുന്നത് സ്താനാർബുദമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ആ വർഷം 277 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമാനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന 10 ഇനം കാൻസറുകളുടെ പേരാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ ബോധവത്കരണം ആവശ്യമാണെന്നും രോഗംനേരത്തേ തിരിച്ചറിയേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്താനാർബുദം കഴിഞ്ഞാൽ തൈറോയിഡ് കാൻസറാണ് ഒമാനിൽ ഏറ്റവും ഉള്ളത്.
ഇതേ വർഷം 243 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂത്രാശയത്തെ ബാധിക്കുന്ന അർബുദമാണ് മൂന്നാം സ്ഥാനത്ത്. 234 പേർക്ക് ഇത് പിടിപെട്ടിരുന്നു. ഈ മൂന്ന് ഇനം കാർസറുമാണ് ഒമാനിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. രണ്ട് തരം രക്താർബുദങ്ങളാണ് നാലാമതായി കൂടുതാലായി കാണപ്പെട്ടത്.
118 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തത്. തലച്ചോറിനെ ബാധിക്കുന്ന കാൻസർ 88 ഉം വയറിനെ ബാധിക്കുന്ന കാൻസർ 73 ഉം ശ്വാസകോശം അടക്കമുളളവയെ ബാധിക്കുന്ന 71 കാൻസർ രോഗങ്ങളും കണ്ടെത്തിയിരുന്നു. ചർമത്തെ ബാധിക്കുന്ന കാൻസറാണ് ഒമാനികളിൽ പൊതുവെ കുറവ്. 2020ൽ 61 പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തുയും കൃത്യമായി വ്യയാമം ചെയ്യുകയും ചെയ്താൽ കാൻസർ തടയാൻ കഴിയുമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. നേരത്തെ തന്നെ പരിശോധനകൾ നടത്തുകയും രോഗത്തെ നേരിടുകയും ചെയ്യേണ്ടത് ആവശ്യമാണെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.