ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി ബിരുദദാന ചടങ്ങ്; സുൽത്താൻ പങ്കാളിയായി
text_fieldsമസ്കത്ത്: ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമിയിലെ 222ാമത് ബാച്ച് ഓഫിസർ കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് സാൻഡ് ഹർസ്റ്റിൽ പ്രൗഫ ഗംഭീരമായ ചടങ്ങിൽ നടന്നു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് ചടങ്ങിൽ രക്ഷാധികാരിയായി പങ്കെടുത്തു.
സാൻഡ് ഹർസ്റ്റിൽനിന്ന് ബിരുദം നേടിയവരിൽ സാംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദും ഉൾപ്പെടുന്നുണ്ട്. അക്കാദമിയുടെ ആസ്ഥാനത്തെത്തിയ സുൽത്താനെ കമാൻഡർ മേജർ ജനറൽ ഡങ്കൻ ക്യാപ്‌സ് സ്വീകരിച്ചു
സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് മറ്റ് ബിരുദദാരികളും പങ്കെടുത്ത പരേഡ് പരിശോധിച്ച സുൽത്താൻ ചിലരുമായി സംവദിക്കുകയും ചെയ്തു. സമർപ്പണ മനോഭാവം നിലനിർത്താനും അതത് രാജ്യങ്ങളുടെ അന്തസ്സ് ഉയർത്തുന്ന വിധത്തിൽ എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹം അഭ്യർഥിച്ചു.
അക്കാദമിയിൽ പഠിക്കുന്ന ഒമാനി ഓഫിസർമാരെയും സുൽത്താൻ കാണുകയും ബിരുദം നേടിയതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ബിരുദദാന ചടങ്ങിൽ സുൽത്താന്‍റെ ഭാര്യ, ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, യുനൈറ്റഡ് കിങ്ഡത്തിലെ ഒമാൻ അംബാസഡർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.