Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരുചി വൈവിധ്യങ്ങളുമായി...

രുചി വൈവിധ്യങ്ങളുമായി ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന്​ ലുലുവിൽ തുടക്കം

text_fields
bookmark_border
lulu british food week
cancel
camera_alt

‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

മസ്കത്ത്​: ബ്രിട്ടീഷ്​ ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന്​ ലുലുവിൽ തുടക്കമായി. ഒമാനിലുടനീളമുള്ള ലുലുവിന്‍റെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ നടക്കുന്ന ​പ്രമോഷണൽ കാമ്പയിനിലുടെ ബ്രിട്ടനിൽനിന്നും വടക്കൻ അയർലൻഡിൽനിന്നുമുള്ള ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ്​ ഒരുക്കിയിരിക്കുന്നത്​. മികച്ച പ്രാദേശിക, സീസണൽ ഉൽപന്നങ്ങൾക്ക്​ പുറെമ പ്ര​ത്യേക ഭക്ഷണ പാനീയങ്ങളും ഉപഭോക്​താക്കൾക്ക്​ വാങ്ങാൻ കഴിയും. ബ്രിട്ടീഷ് എംബസിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടി ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

യു.കെയുടെ തനത്​ രുചി ഒമാനിലേക്ക് കൊണ്ടുവരുന്നതിനായി ചീസ്, ധാന്യങ്ങൾ, പാചക ചേരുവകൾ, ബിസ്‌ക്കറ്റുകൾ, പലഹാരങ്ങൾ, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ ഉൽപന്നങ്ങളാണ്​ ഉപഭോക്​താക്കൾക്കായി ഒരുക്കിയിരിക്കുന്നത്​. പ്രമേഹ സൗഹൃദവും ഗ്ലൂറ്റൻ രഹിതവുമായ ഉൽപന്നങ്ങളുടെ ഒരു ശേഖരം പ്രദർശിപ്പിച്ചിട്ടുണ്ട്​. പ്രമോഷന്‍റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്​. മോറിസൺസ്, സോമർസെറ്റ്, ഹെയ്ൻസ്, ആൽപെൻ, വൈറ്റ്‌സ്, ഗ്രൂവി ഫുഡ്, ഗ്രനേഡ്, മെറിഡിയൻ, ഹെൽമാൻസ്, ജെയിംസ് വൈറ്റ്, മാക്കീസ്, വാക്കേഴ്‌സ് എന്നിങ്ങനെയുള്ള ജനപ്രിയ ബ്രാൻഡുകളിലുള്ള ഉൽപന്നങ്ങളും ഉപഭോക്​താക്കൾക്ക്​ ആവശ്യാനുസരണം തെരഞ്ഞെടുക്കാം.


പാൽ, റൊട്ടി, ചീസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മുതൽ ബ്രിട്ടീഷ് ഫൈൻ ടീ, ചോക്ലേറ്റുകൾ, പേസ്ട്രികൾ, സോസുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ കാമ്പയിനിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്​. ഒമാനി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ബ്രാൻഡുകളെയും കാമ്പയിനിൽ അവതരിപ്പിക്കും.

ബ്രിട്ടീഷ് ഫുഡ് വീക്കിന് എല്ലായ്​പ്പോഴും ഉപഭോക്​താക്കളിൽനിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചിട്ടുള്ളതെന്ന്​ ലുലു ഗ്രൂപ്പ്​ ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. ഉപഭോക്​താക്കൾക്ക് ബ്രിട്ടീഷ്, വടക്കൻ ഐറിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ​രുചികരമായ ട്രീറ്റുകൾ സാമ്പിൾ ചെയ്യാനും ആസ്വദിക്കാനും വാങ്ങാനും കഴിയുമെന്നു അദ്ദേഹം പറഞ്ഞു. ഒമാനിലെ പ്രാദേശിക, പ്രവാസി കമ്മ്യൂണിറ്റികളിലേക്ക് മികച്ച ബ്രിട്ടീഷ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ബ്രിട്ടീഷ് ഫുഡ് വീക്ക്​ മാറുമെന്ന്​ ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്‌സ് റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഇത്​ ഒമാനി വിപണിയിൽ കൂടുതൽ ബ്രിട്ടീഷ് ബ്രാൻഡുകളെ പരിചയപ്പെടുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


യു.കെയിലെ ബർമിങ്​ഹാമിലുള്ള ലുലുവിന്റെ അത്യാധുനിക സോഴ്‌സിങ്​ ആൻഡ് ലോജിസ്റ്റിക്‌സ് സെന്ററിൽനിന്നാണ്​ യു.കെയിലെയും മറ്റ് രാജ്യങ്ങളിലെയും ആഗോള റീട്ടെയിൽ ശൃംഖല പ്രവർത്തനങ്ങളിലേക്കും ഭക്ഷണവും ഭക്ഷ്യേതര സാധനങ്ങളും മറ്റും എത്തിക്കുന്നത്​. ഉപഭോക്​താക്കളുടെ മുൻഗണനകൾക്ക്​ പ്രാധന്യം കൊടുത്ത്​ മികച്ച ഷോപ്പിങ്​ അനുഭവം പ്രദാനം ചെയ്യാനാണ്​ ലുലു എപ്പോഴും ശ്രമിക്കുന്നതെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatbritish food week 2023
News Summary - british food week 2023 in lulu mall muscat
Next Story