ബജറ്റ് 2022: പൊതുവരുമാനം ആറുശതമാനമായി വർധിക്കും
text_fieldsമസ്കത്ത്: അടുത്തവർഷം രാജ്യത്തിെൻറ പൊതുവരുമാനം 10.58 ദശലക്ഷം റിയാലായി ഉയരുമെന്ന് ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ സഈദ് അല്‍ ഹബ്സി. 2021ലെ പൊതു ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021നെ അപേക്ഷിച്ച് ആറു ശതമാനത്തിെൻറ വർധനയാണുണ്ടാവുക. ഇതിൽ 68 ശതമാനവും എണ്ണ പ്രകൃതി വാതകമേഖലയിൽ നിന്നുള്ളവയായിരിക്കും. 32 ശതമാനം എണ്ണ ഇതര വരുമാനത്തിൽനിന്നുമായിരിക്കും.ബാലിന് 50 ഡോളർ എന്ന നിലക്കാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. വരുമാന വർധനയുടെ പശ്ശ്ചാത്തലത്തിൽ ബജറ്റ് കമ്മി 1.5ശതകോടി റിയാലായി കുറയും.സര്‍ക്കാര്‍ ചെലവ് 121 കോടി റിയാലാകുമെന്നാണ് കണക്കുകൂട്ടല്‍.
ഈ വര്‍ഷം അവസാനത്തോടെ ചെലവഴിക്കുമെന്ന് കണക്കുകൂട്ടിയിരുന്നതിനേക്കാള്‍ രണ്ട് ശതമാനത്തിൻറ വര്‍ധനയാണുണ്ടായത്. 130 കോടി റിയാലിെൻറ പൊതുകടവുമായി ബന്ധപ്പെട്ട സേവന ചെലവ് കൂടി ഉള്‍പ്പെടുന്നതാണിത്. പ്രതീക്ഷിക്കുന്ന ധനക്കമ്മിയില്‍ 110 കോടി റിയാല്‍ ആഭ്യന്തര, വിദേശ കടമെടുക്കലും ഉള്‍പ്പെടുന്നതാണ്. നീക്കിയിരിപ്പ് സ്വത്തില്‍ നിന്ന് നിശ്ചിത തുക പിന്‍വലിക്കും. 270 കോടി റിയാല്‍ വായ്പ കുടിശ്ശികയായി അടുത്ത വര്‍ഷം സര്‍ക്കാര്‍ അടക്കും. മന്ത്രാലയങ്ങളുടെ ചെലവ് 430 കോടി റിയാലായിരിക്കും. ഇതില്‍ 320 കോടി റിയാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേതന ഇനത്തിലാകും.
2021 അവസാനം വരെ മൊത്തം എണ്ണ വരുമാനം 56 ശതമാനവും വാതക വരുമാനം 40 ശതമാനവും വര്‍ധിച്ചപ്പോള്‍ എണ്ണയിതര വരുമാനം 14 ശതമാനവും കുറഞ്ഞു. ഐ.എം.എഫിെൻറ കണക്കു പ്രകാരം നടപ്പുവര്‍ഷത്തിലെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച നിരക്ക് രണ്ടര ശതമാനമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വളര്‍ച്ച നിരക്കാണിത്. ഉയർന്ന വരുമാനം നേടുന്നവര്‍ക്ക് അടുത്ത വര്‍ഷവും നികുതി ഏര്‍പ്പെടുത്തുകയില്ലെന്നും വാറ്റ് നിരക്ക് ഉയര്‍ത്താന്‍ പദ്ധതിയില്ലെന്നും ധനമന്ത്രി അറിയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.