രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബജറ്റ് -അദീബ് അഹമ്മദ്
text_fieldsരാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
രാജ്യ വികസനത്തിൽ എം.എസ്.എം.ഇകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കിയും വായ്പ ലഭ്യതയും സാമ്പത്തിക പിന്തുണയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്.
സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇന്ത്യയിലെ എൻ.ആർ.ഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ജി.ഡി.പി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.