ആവശ്യക്കാർ കുറഞ്ഞു: താമസ, ഒാഫിസ് കെട്ടിട വാടകയിൽ ഇടിവ്
text_fieldsമസ്കത്ത്: വിദേശതാമസക്കാരുടെ ഒഴിഞ്ഞുപോക്കിനെ തുടർന്ന് മസ്കത്തിൽ കെട്ടിടവാടക താഴേക്ക്. താമസ, ഒാഫിസ് കെട്ടിടങ്ങളുടെ വാടകയിൽ കഴിഞ്ഞ മാസങ്ങളിൽ കുത്തനെ ഇടിവാണ് ദൃശ്യമായത്. കുടുംബസമേതം താമസിച്ചിരുന്ന വിദേശികളുടെ ഒഴിഞ്ഞുപോക്കാണ് റിയൽ എസ്റ്റേറ്റ് വിപണിയെ സമ്മർദത്തിലാക്കിയിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരെ കൂടാതെ ആനുകൂല്യങ്ങളും വരുമാനവും കുറഞ്ഞതിനെ തുടർന്ന് കുടുംബത്തെ തിരിച്ചയച്ച് ബാച്ച്ലർ അക്കൊമഡേഷനുകളിലേക്ക് മാറിയവരും നിരവധിയാണ്. വരും മാസങ്ങളിലും സ്ഥിതിഗതികളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
വർഷത്തിെൻറ ആദ്യ പകുതി കണക്കിലെടുക്കുേമ്പാൾ താമസ കേന്ദ്രങ്ങളുടെ വാടകയിൽ ശരാശരി എട്ടു ശതമാനത്തിെൻറ കുറവുണ്ടായതായി ഒമാനിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിൽ ഒന്നായ ആൽ ഹബീബിെൻറ ഒക്ടോബറിലെ പ്രോപ്പർട്ടി റിപ്പോർട്ട് പറയുന്നു. ഒാഫിസ് വാടകയിലാകെട്ട ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുത്തനെ ഇടിവുണ്ടായി. സി.ബി.ഡി മേഖലയിലാണ് മറ്റു മേഖലകളെ അപേക്ഷിച്ച് ഒാഫിസ് വാടകയിലെ ഇടിവ് ബാധിച്ചിരിക്കുന്നത്. താമസ കേന്ദ്രങ്ങളുടെ വാടക വാദി കബീറിലാണ് ഏറ്റവുമധികം ഇടിഞ്ഞത്, 32.49 ശതമാനം. അമിറാത്തിൽ 19.25 ശതമാനവും ഖുറം, ബോഷർ, ഗാല എന്നിവിടങ്ങളിൽ 14.9 ശതമാനവും വാടക കുറഞ്ഞിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖല തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം അവസാനം 18.48 ലക്ഷമായിരുന്ന വിദേശികളുടെ എണ്ണം ഇൗ വർഷം ജൂൺ അവസാനത്തോടെ 18.69 ലക്ഷമായി വർധിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഡിപ്ലോമക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5000 പേർ കുറഞ്ഞു. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന ഒമാനികളുടെ എണ്ണം 6.2 ശതമാനം ഉയർന്ന് 13847 ആയി. 600 റിയാലും മുകളിലും വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ 4918 പേരുടെ വർധനയും ഉണ്ടായി. ഉന്നത വിദ്യാഭ്യാസം നേടിയ വിദേശി ജീവനക്കാർക്ക് പകരം ഒമാനികളെ നിയമിക്കുന്നതുവരെ വാടകയിലെ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
താമസകേന്ദ്രങ്ങളെ അപേക്ഷിച്ച് ഒാഫിസിനായുള്ള സ്ഥലസൗകര്യം കൂടുതൽ സമയം ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട് പറയുന്നു. സി.ബി.ഡി മേഖലയെയാണ് ഒാഫിസ് വാടകയിലെ കുറവ് ഏറ്റവുമധികം ബാധിച്ചത്. ഇവിടെ സ്ക്വയർ മീറ്ററിന് മൂന്ന് റിയാലും ചിലപ്പോൾ അതിൽ താഴെയുമാണ് പ്രതിമാസ വരുമാനമായി ലഭിക്കാറുള്ളത്. ഖുറം, അൽ ഖുവൈർ, അസൈബ ഭാഗങ്ങളിലാകെട്ട ഇത് അഞ്ച് മുതൽ ആറു റിയാലും ചിലപ്പോൾ അതിൽ താഴെയുമാണ്. ചില്ലറ വിപണന മേഖലയിലെ മാന്ദ്യം മാളുകളെയും ബാധിച്ചിട്ടുണ്ട്. വാടക കുറവിനൊപ്പം വാടകയില്ലാത്ത മാസങ്ങൾ അടക്കം ആനുകൂല്യങ്ങൾ നൽകിയാണ് മാളുടമകൾ കച്ചവടക്കാരെ പിടിച്ചുനിർത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.
റൂവിയിൽ ഒാഫിസ് സൗകര്യങ്ങൾക്ക് ഉയർന്ന വാടകയുള്ള എം.ബി.ഡി മേഖലയിലും സ്ഥിതി വ്യത്യസ്തമാണ്. വസ്ത്ര വ്യാപാര ശൃംഖലയുടെ ഒൗട്ട്ലെറ്റും ബാങ്കുകളും അടക്കം നിരവധി വാണിജ്യ സ്ഥാപനങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. കച്ചവടവും വാടകയും തമ്മിൽ ഒത്തുപോകാത്തതാണ് പല സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം. ഏറെ നാൾ ഒഴിഞ്ഞുകിടക്കുന്ന ഒാഫിസ് കെട്ടിടങ്ങളുടെ വാടകയിൽ പകുതി വരെ കുറവുവരുത്തിയാണ് അടുത്തിടെ നൽകിയത്. എന്നാൽ, ഇവിടെയുള്ള ഫ്ലാറ്റുകളുടെ വാടകയിലാകെട്ട 25 മുതൽ 50 റിയാലിെൻറ വരെ കുറവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉണർവ് ലക്ഷ്യമിട്ട് അടുത്തിടെ കുടുംബ വിസാ പരിധി 300 റിയാലായി കുറച്ചിരുന്നു. ഇതിെൻറ ഗുണഫലം വരുംമാസങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.