ബുറൈമി കാൽപ്പന്ത് പ്രേമികളുടെ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
text_fieldsബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്താർ കുടുംബസംഗമത്തിൽനിന്ന്
ബുറൈമി: ബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്താർ കുടുംബസംഗമത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. കാൽപ്പന്തിലൂടെ സ്നേഹവും സഹോദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി കഴിഞ്ഞ പതിനൊന്ന് വർഷമായി ബുറൈമിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയാണ് ബുറൈമി ബ്രദേഴ്സ്.
പരസ്പരമുള്ള സഹായ സഹകരണവും വ്യക്തി ബന്ധങ്ങളിലെ ഊഷ്മളതയും നിലനിർത്താൻ ഇത്തരം ഇഫ്താർ വിരുന്നുകൾക്ക് സാധിക്കട്ടെയെന്ന് സംഗമം വിലയിരുത്തി.മുഖ്യ അതിഥികളായി ഡോ. റാഷിഖ്, കരീം ചോറ്റൂർ, റിയാസ് അൽയ്യമാമ്മ എന്നിവർ പങ്കെടുത്തു. അജമൽ യ്യമാമ,റാസി ബൈത്ത് ഷായി, മുസ്താഖ്, അൻസാർ, സൈദ്,ഷാമിൽ, അൻവർ, ജംഷാർ , സുബൈർ മുക്കം എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.