ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ബുറൈമി
text_fieldsമസ്കത്ത്: ഒന്നിലധികം മേഖലകളിലായി വിവിധ നിക്ഷേപ പദ്ധതികൾ ആരംഭിച്ച് ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ ബുറൈമി ഒരുങ്ങുന്നു. ഈ സംരംഭങ്ങൾ പ്രാദേശിക കൃഷിയും കന്നുകാലി ഉൽപാദനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ആധുനിക കാർഷിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗോതമ്പ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി എന്നിവയുടെ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,559 ഏക്കറിൽ ആറ് ദശലക്ഷം റിയാലിന്റെ നിക്ഷേപ പദ്ധതികൾ നടപ്പാക്കിയതായി ബുറൈമിയിലെ ആനിമൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ നാസർ ബിൻ അലി അൽ മർഷൂദി പറഞ്ഞു. ഇത് ഗവർണറേറ്റിലെ ഉൽപാദനം ഗണ്യമായി വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
മൊത്തം 2.7 ദശലക്ഷം റിയാൽ 1,061 ഏക്കർ ഗോതമ്പ് കൃഷിക്കായി മാത്രമായി സമർപ്പിച്ചിരിക്കുന്നു. ഒമാനിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള അടിസ്ഥാന വിളയായ പ്രാദേശിക ഗോതമ്പ് ഉൽപാദനം വർധിപ്പിക്കുന്നതിന് ഈ പദ്ധതികൾ നിർണായകമാണ്.
കന്നുകാലി മേഖലയിൽ 506 ഏക്കറിൽ ആട്, കോഴി വളർത്തൽ പദ്ധതികൾക്കും പാലും മാംസവും ഉൽപാദിപ്പിക്കുന്നതിന് 3.4 ദശലക്ഷം റിയാൽ നിക്ഷേപവും നടത്തിയിട്ടുണ്ട്. ബുറൈമിയിലെ ഭക്ഷ്യസുരക്ഷാ നിക്ഷേപങ്ങളുടെ ആകെ മൂല്യം 9.56 ദശലക്ഷം റിയാലിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.