പൊതുഗതാഗത സംവിധാനത്തിെൻറ കേന്ദ്രമാകാനൊരുങ്ങി ബുർജ് അൽ സഹ്വ
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ ബുർജ് അൽ സഹ്വയെ ഒമാനിലെ പൊതുഗതാഗത സംവിധ ാനത്തിെൻറ കേന്ദ്രമാക്കി മാറ്റാൻ വിപുലമായ പദ്ധതികളാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം ആലോചിക്കുന്നത്. മുവാസലാത്ത് ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കുമായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ട പദ്ധതി. ബുർജ് അൽ സഹവ ബസ് സ്റ്റേഷെൻറ നവീകരണത്തിനായി മുവാസലാത്ത് ഇതിനകം ടെൻഡർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വാഹനം ഇവിടെ പാർക്ക് ചെയ്ത് ബസിൽ പോകാൻ വിമാനയാത്രികരെ പ്രേരിപ്പിക്കുകയാണ് പാർക്കിങ് കേന്ദ്രത്തിെൻറ ലക്ഷ്യം.
ബുർജ് അൽ സഹ്വ കേന്ദ്രീകരിച്ച് പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി അറിയിച്ചിരുന്നു. കൂടുതൽ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതിനൊപ്പം സ്മാർട്ട് ടിക്കറ്റ് അടക്കം നൂതന സാേങ്കതിക സംവിധാനങ്ങളും അവതരിപ്പിക്കാനും പുതിയ ബസുകൾ നിരത്തിലിറക്കാനും മുവാസലാത്തിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.