സൗദി-ഒമാൻ നിക്ഷേപ ഫോറം ഒന്നിന്
text_fieldsമസ്കത്ത്: സൗദി-ഒമാൻ നിക്ഷേപ ഫോറം റിയാദിൽ ഫെബ്രുവരി ഒന്നിന് നടക്കും. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ഏകീകരിക്കുക, സംയുക്ത നിക്ഷേപത്തിനുള്ള തന്ത്രപരമായ അവസരങ്ങൾ കണ്ടെത്തുക, ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത പ്രവർത്തനത്തിനുള്ള വിശാലമായ വഴികൾ തുറക്കുന്നതിന് സ്വകാര്യമേഖല സ്ഥാപനങ്ങളെ പിന്തുണക്കുക തുടങ്ങിയവയാണ് ഫോറം ലക്ഷ്യമിടുന്നത്.
പുനരുപയോഗ ഊർജം, വിതരണ ശൃംഖലകൾ, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ, പൊതുതാൽപര്യമുള്ള മറ്റ് പ്രവർത്തനങ്ങൾ തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള സംവാദപരിപാടിയും ഇതിന്റെ ഭാഗമായി ഒരുക്കും. ഫോറത്തിന് ശേഷം സൗദി-ഒമാനി ഇൻഡസ്ട്രീസ് എക്സിബിഷന്റെ ഉദ്ഘാടനവും നടക്കും. ഇതിൽ ഇരുരാജ്യങ്ങളിലെയും ഏജൻസികളും പ്രമുഖ കമ്പനികളും പങ്കെടുക്കും. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, പ്രത്യേക സാമ്പത്തിക മേഖലകൾക്കും ഫ്രീ സോണുകൾക്കുമുള്ള പബ്ലിക് അതോറിറ്റി, റിയാദ, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവ ഫോറത്തിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.