ബാഹർ വാങ്ങൂ, ടെസ്‌ല കാർ സ്വന്തമാക്കൂ
text_fieldsമസ്‌കത്ത്: ഒമാനിലെ പ്രമുഖ ഡിറ്റർജന്‍റ് കമ്പനിയായ ബാഹർ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് സ്വപ്ന കാർ സ്വന്തമാക്കാനുള്ള സുവർണാവസരം. മിനിമം മൂന്ന് ഒമാനി റിയാലിന് ബാഹർ ഉൽപന്നങ്ങളായ നമ്പർ-1, ഫറ, പൈനെക്സ്, സ്പാർക് എന്നിവ വാങ്ങുന്നതിലൂടെ കൂപ്പൺ ലഭിക്കും. കൂപ്പണിലെ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ തത്ക്ഷണം ഉറപ്പുള്ള ഒരു സമ്മാനം നേടാനാകും. കൂടാതെ, കൂപ്പൺ നറുക്കെടുപ്പിലൂടെ ഒട്ടനവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ഒന്നാം സമ്മാനമായി ടെസ്‌ല മോഡൽ വൈ കാറാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ, 15 പേർക്ക് ഐ ഫോൺ 15 മോഡൽ, 10 പേർക്ക് സാംസങ് എസ് 24 ഫോണുകൾ, അഞ്ചു പേർക്ക് ഐഫോൺ മോഡൽ 14, 20 പേർക്ക് വാഷിങ് മെഷീൻ, 25 പേർക്ക് 50 ഒമാനി റിയാൽ വീതമുള്ള ഗിഫ്റ്റ് കൂപ്പണുകൾ ഉൾപ്പടെ 75 പേർക്ക് ഗ്രാൻഡ് സമ്മാനങ്ങൾ നേടാനവസരമുണ്ട്. എല്ലാവരും വിജയികളാവുന്ന വിധത്തിലാണ് ഈ പ്രൊമോഷൻ ഒരുക്കിയിരിക്കുന്നത് എന്ന് നാഷനൽ ഡിറ്റർജൻറ് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.
ലുലു, ക്യാരിഫോർ, നെസ്റ്റോ ഉൾപ്പടെ ഒമാനിലെ എല്ലാ പ്രമുഖ ഹൈപ്പർ മാർക്കറ്റ് -സൂപ്പർ മാർക്കറ്റുകളിലും ഒക്ടോബർ ഏഴുവരെ ഈ പ്രൊമോഷനുകളിൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. സെപ്റ്റംബർ രണ്ട്, ഒക്ടോബർ ഒമ്പത് തീയതികളിൽ വിജയികളെ പ്രഖ്യാപിക്കുന്നതിനായി നറുക്കെടുപ്പുകൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.