2025ഓടെ 80 ശതമാനം സർക്കാർ സേവനങ്ങളും ഡിജിറ്റലാകും
text_fieldsമസ്കത്ത്: 2025ഓടെ രാജ്യത്തെ 80 ശതമാനം സർക്കാർ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുമെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഡിജിറ്റൽ ഇക്കോണമിയിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എംപവർമെന്റ് ലീഡർ ഖൗസർ അൽ ഹിനായ്.എല്ലാ അവശ്യ സേവനങ്ങളുടെയും നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും 'ദി അറേബ്യൻ സ്റ്റോറീസ്' സംഘടിപ്പിച്ച രണ്ടാമത് ടി.എ.എസ് കോൺക്ലേവിൽ അവർ പറഞ്ഞു.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ഒമാൻ വിഷൻ 2040ന്റെ മുഖ്യ ലക്ഷ്യമാണെന്നും അതിലേക്കുള്ള ചുവടുവെപ്പ് പുരോഗമിക്കുകയാണെന്നും ഖൗസർ അൽ ഹിനായ് ചൂണ്ടിക്കാട്ടി. ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതികത മന്ത്രാലയത്തിന്റെ കീഴിലാണ് നാഷനൽ പ്രോഗ്രാം ഫോർ ഡിജിറ്റൽ ഇക്കോണമി പ്രവർത്തിക്കുന്നത്.ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിനായി 170 ദശലക്ഷം റിയാൽ നിക്ഷേപിക്കുമെന്ന് അടുത്തിടെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.