2030 ഒാടെ സൗരോർജത്തിൽനിന്നുള്ള വൈദ്യുതി 21 ശതമാനമാവും
text_fields2025 ഒാടെ കാറ്റിൽനിന്നുള്ള വൈദ്യുതി 350 മെഗാവാട്ടായി ഉയരും
മസ്കത്ത്: 2030ഒാടെ ഒമാനിലെ മൊത്തം വൈദ്യുതിയുടെ 21 ശതമാനം സൗരോർജ പദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കും. ഇതിനുള്ള പദ്ധതികൾ രാജ്യത്ത് വ്യാപിക്കുകയാണ്. കാറ്റിൽനിന്നും മലിന ജലത്തിൽനിന്നും ഉൗർജം ഉൽപാദിപ്പിക്കുന്നത് വ്യാകമാക്കുന്നുണ്ട്.
ഇൗ മൂന്ന് സ്രോതസ്സുകളിൽ നിന്നുമായി 2030 ഒാടെ മൊത്തം വൈദ്യുതിയുടെ 30 ശതമാനം ഉൽപാദിപ്പിക്കാനാണ് പദ്ധതി. കാറ്റിൽനിന്ന് 6.5 ശതമാനവും മലിനജലത്തിൽനിന്ന് 2.5 ശതമാനം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2040 ദേശീയ ഉൗർജനയത്തിെൻറ ഭാഗമായാണ് പരിസ്ഥിതി സംരക്ഷിക്കാൻ പ്രകൃതിദത്തമായ വൈദ്യുതി ഉൽപാദന മാർഗങ്ങൾക്ക് പ്രോത്സഹനം നൽകുന്നത്. ഇൗ വിഷയത്തിൽ െഎക്യരാഷ്ട്ര സംഘടനയുടെ മാർഗ നിർദേശങ്ങൾ നടപ്പാക്കുക കൂടി പദ്ധതിയുടെ ഭാഗമാണ്. അതോടൊപ്പം നിലവിലെ പ്രകൃതി വാതകങ്ങളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം തുടരുകയും ചെയ്യും. എന്നാൽ സൗരോർജ, കാറ്റാടി വൈദ്യുതികളുടെ ഉൽപാദനം വർധിപ്പിക്കും.
2025 ഒാടെ ഇൗ മേഖലയിൽനിന്ന് 2450 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ഒമാൻ പവർ ആൻഡ് വാട്ടർ െപ്രാക്യുയർെമൻറ് കമ്പനിയുടെ 2019 -2025
കാലത്തെ പദ്ധതിയിലാണ് ഇതു സംബന്ധമായ വിവരങ്ങളുള്ളത്. ഇബ്രിയിലെ പദ്ധതി പൂർത്തിയാവുന്നതോടെ അടുത്ത വർഷം സൗരോർജത്തിൽനിന്ന് 500 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. അൽ ദാഖിറ ഗവർണറേറ്റിൽനിന്ന് വൻ സൗരോർജപദ്ധതി 2025ൽ പൂർത്തിയാവുന്നതോടെ 2,000 മെഗാവാട്ട് രാജ്യത്തിെൻറ വൈദ്യുതി ശൃംഖലയിലെത്തും. ദാഖിയ ഗവർണറേറ്റിലെ മനയിൽ ആയിരം മെഗാവാട്ട് പദ്ധതിയും രാജ്യത്തിെൻറ വൈദ്യുതി മേഖലക്ക് വൻ സംഭാവനയാവും.
എന്നാൽ കോവിഡ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നീളുകയായിരുന്നു. അൽ വുസ്തയിലും മെറ്റാരു സൗരോർജ പദ്ധതി 2025 ഒാടെ പൂർത്തിയാവും. കാറ്റിൽനിന്നുള്ള വൈദ്യുതി 2025 ഒാടെ 350 മെഗാവാട്ടായി ഉയരും. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിലെ മലിനജലത്തിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയിൽ 2025 ഒാടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. നിവലിൽ വൈദ്യുതി ഉൽപാദന രീതി തുടരുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രകൃതിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന രീതി ഭാവിയിൽ കൂടുതൽ സ്വീകാര്യമാവും. ഉൽപാദന സമയത്ത് കാർബൺ പുറത്തു വിടുന്നതിനാൽ നിലവിലെ വൈദ്യുതി ഉൽപാദന രീതി പ്രകൃതി മലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഒമാെൻറ ഭൂപ്രകൃതിയും കാലാവസ്ഥയും സൗേരാർജ, കാറ്റാടി പദ്ധതികൾക്ക് ഏറെ അനുകൂലമാണ്.
ഒമാനിൽ വർഷത്തിെൻറ ഭൂരി ഭാഗം സീസണും ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വിശാലമായ മരുഭൂമികളും കടുത്ത ചൂടും സൗരോർജ പദ്ധതികൾക്ക് ഏറെ അനുയോജ്യമാണ്. അതിനാൽ സൗരോർജ പദ്ധതികൾക്ക് ഏറെ സാധ്യതയാണുള്ളത്. വിശാലമായ കടൽതീരങ്ങളും നിരവധി ഒഴിഞ്ഞ പ്രദേശങ്ങളുമുള്ളതിനാൽ കാറ്റാടി പദ്ധതികൾക്കും വലിയ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.