കൈറോ സമാധാന സമ്മേളനം:ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് നയിക്കും
text_fieldsമസ്കത്ത്: ഈജിപ്തില്‍ ശനിയാഴ്ച നടക്കുന്ന കൈറോ സമാധാന സമ്മേളനത്തില്‍ ഒമാൻ പ്രതിനിധി സംഘത്തെ പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് നയിക്കും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പ്രതിനിധിയായാണ് സയ്യിദ് ശിഹാബ് പങ്കെടുക്കുന്നത്.
ഒമാന്‍ പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദിന്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മേഖലയിലടക്കം സമാധാന സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തിക കാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, ഈജിപ്തിലെ ഒമാന്‍ അംബാസഡറും അറബ് ലീഗിലെ ഒമാന്റെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിന്‍ നാസര്‍ അല്‍ റഹ്ബി എന്നിവരാണ് ഒമാൻ പ്രതിനിധി സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.