Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ്യദയാഘാതം:...

ഹ്യദയാഘാതം: കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹ്യദയാഘാതം: കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി
cancel

സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി തളീക്കര സ്വദേശി ചെറുവേരി റിയാസ് (45) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സലാലക്കടുത്ത് താഖയിലാണ് ജോലി ചെയ്തിരുന്നത്. സലാല ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ്​ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. വഹീദയാണ്​ ഭാര്യ. മക്കൾ: ഫായിസ്,ഫാദിൽ. ഇദ്ദേഹത്തി​െൻറ ഭാര്യാ പിതാവ് നാല് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. സലാലയിലെ ബിസിനസുകാരായ സി. മുസ്തഫ, കുഞ്ഞബ്​ദുല്ല എന്നിവർ സഹോദരങ്ങളാണ് . അഷ്​റഫ്​ മറ്റൊരു സഹോദരനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman death
News Summary - calicut native died in oman
Next Story