Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകണ്ണിൽ തറച്ച ഇരുമ്പ്​...

കണ്ണിൽ തറച്ച ഇരുമ്പ്​ പിന്നുമായി സുധി വിമാനം കാത്തിരുന്നത് ഒരു മാസം

text_fields
bookmark_border
കണ്ണിൽ തറച്ച ഇരുമ്പ്​ പിന്നുമായി  സുധി വിമാനം കാത്തിരുന്നത് ഒരു മാസം
cancel
camera_alt??.??.??.?? ????????? ?????? ?????????????? ???????????????
സലാല: ഫർണിച്ചർ വർക്ക്​ഷോപ്പിലെ ജോലിക്കിടെ കണ്ണിൽ തറച്ച ഇരുമ്പ്​ പിന്നുമായി കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി സുധി വിമാനം കാത്തിരുന്നത്​ ഒരു മാസമാണ്​. ഇന്ന്​ മസ്​കത്തിൽ നിന്ന്​ നാട്ടിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിക്കു​േമ്പാൾ സുധിയുടെ മനസ്​ നിറയെ സഹായിച്ചവരോടുള്ള നന്ദി  മാത്രമാണ്​.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ്​ അപകടം നടന്നത്​. ജോലിക്കിടെ സ്​റ്റാപ്ലർ ഗണ്ണിൽ നിന്നുള്ള പിന്ന്​ വലതുകണ്ണി​​​െൻറ ഉള്ളിലേക്ക്​ തുളച്ചുകയറുകയായിരുന്നു. ഉടനെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടം മനസിലാക്കിയ ഡോക്ടർ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച്​ എടുത്ത സി.ടി സ്കാനിൽ പിന്ന് ഏതാണ്ട് റെറ്റിനയുടെ അടുത്തെത്തിയതായി മനസ്സിലാക്കി. താത്ക്കാലിക ആശ്വാസത്തിനുള്ള സർജറി പിറ്റേന്ന് തന്നെ അവിടന്ന് ചെയ്തു. പിന്ന്​ പൂർണമായി എടുത്തുമാറ്റുന്നതിനുള്ള സൗകര്യം സലാലയിൽ ഇല്ലെന്ന് അറിഞ്ഞു. ഒന്നുകിൽ മസ്കത്ത് അല്ലെങ്കിൽ നാട്. ഭീമമായ ചിലവും ലോക്ഡൗണും കാരണം മസ്കത്തിലേക്ക് പോകേണ്ടെന്ന് വെച്ചു. അന്ന് മുതൽ തുടങ്ങിയതാണ് നാട്ടിൽ പോകാനും ശ്രമം. ആത്​മവിശ്വാസമായി ഖാബൂസ് ആശുപത്രിയിലെ ഡോ.ജോർജും കൂടെ നിന്നു. ആവശ്യമായ എല്ലാ പിന്തുണയുമായി സ്ഥാപനത്തി​​​െൻറ മാനേജ്മ​​െൻറും കൂടെ നിന്നു.
ആദ്യം തന്നെ എംബസിയിൽ രജിസ്​റ്റർ  ചെയ്തിരുന്നു. എന്നാൽ മസ്കത്തിൽ എത്താൻ കഴിയുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അൽ ദല്ല കമ്പനി ഡയറക്​ടർ ഷഹീർ കണമലയാണ് അവരുടെ വണ്ടിയിൽ മസ്കത്തിലെത്തിക്കാൻ സഹായിച്ചത്. കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി പ്രസിഡൻറ്​ നാസർ പെരിങ്ങത്തൂർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി.  എംബസി ഉദ്യോഗസ്​ഥനായ കണ്ണൻ നായരും  സുധിക്ക് വേണ്ടി പ്രത്യേക താത്പര്യം കാട്ടി. അങ്ങനെ വേദന കടിച്ചിറക്കുന്ന നാളുകൾ ഇന്ന് വിരാമമാവുകയാണ്. അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രിയിലാണ്​ തുടർ ചികിത്സ നടക്കുക. പേരാമ്പ്ര സ്വദേശിയായ സുധി 2008 ലാണ് സലാലയിലെത്തുന്നത്. കുടുബവുമൊത്ത് കോഴിക്കോട് വെസ്​റ്റ്​ഹില്ലിലാണ് ഇപ്പോൾ താമസം. കണ്ണിന് പൂർണ ആരോഗ്യം ലഭിക്കണമേ എന്നാണ്  സുധിയോടൊപ്പം സാമൂഹ്യ പ്രവർത്തകരുടെയും പ്രാർഥന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCC#Covid19
News Summary - calicut native sudhi will reach home
Next Story