അർബുദ ബോധവത്കരണ ലൈവ് ഇന്ന്
text_fieldsമസ്കത്ത്: ഒമാനിലെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന അർബുദ ദിന ബോധവത്കരണ ലൈവ് പരിപാടി വ്യാഴാഴ്ച നടക്കും. ലോക അർബുദ ദിനത്തിെൻറ ഭാഗമായി 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ'ഫേസ്ബുക് പേജിലൂടെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടി വൈകീട്ട് അഞ്ചുമുതൽ ആരംഭിക്കും. അർബുദവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഒമാനിലെ അറിയപ്പെടുന്ന അർബുദരോഗ വിദഗ്ധ ഡോ. രാജശ്രീ നാരായണൻകുട്ടി മറുപടി നൽകും. മസ്കത്തിലെ കലാകാരി മെജോ ജിജോയാണ് പരിപാടി നിയന്ത്രിക്കുന്നത്.
ചോദ്യങ്ങൾ 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ'ഫേസ്ബുക് പേജിൽ അർബുദദിന ലൈവുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമൻറ് ആയി നൽകുകയോ അല്ലെങ്കിൽ 95176954 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുകയോ ചെയ്യാം. ഫേസ്ബുക്ക് ലൈവിലൂടെയും ചോദ്യങ്ങൾ ചോദിക്കാം. 95176951 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. അർബുദ രോഗികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതിനാൽ ഓരോരുത്തരും അവരവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും, ചീഫ് ഓപറേഷൻസ് മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു. രോഗം വരാതിരിക്കാനുള്ള പ്രതിരോധ ശ്രമങ്ങളാണ് പ്രധാനം. പ്രതിരോധ മാർഗങ്ങളെ കുറിച്ച് എല്ലാവർക്കും അവബോധം അത്യാവശ്യമായതിനാലാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.