അർബുദം: ബോധവത്കരണവുമായി വാക്കത്തൺ
text_fieldsമസ്കത്ത്: അർബുദരോഗ ബോധവത്കരണത്തിന്റെ ഭാഗമായി ഒമാൻ കാൻസർ അസോസിയേഷൻ നടത്തിയ വാക്കത്തണിൽ പങ്കാളികളായി ഒമാനിലെ ഇന്ത്യൻ എംബസിയും.
ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ ജീവനക്കാരും മറ്റും പങ്കെടുത്തു.
അർബുദരോഗികൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ പകർന്നുനൽകുന്നതിനായി ഖുറം നാച്ചുറൽ പാർക്കിലായിരുന്നു ഒമാൻ കാൻസർ അസോസിയേഷന്റെ പതിനെട്ടാമത് വാക്കത്തൺ നടന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ 2019ൽ വാക്കത്തൺ നടന്നിരുന്നില്ല.
കഴിഞ്ഞവർഷം ഓൺലൈനിലൂടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാക്കത്തണിൽ വനിതകളടക്കം നിരവധിപേർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.