അർബുദ പരിചരണം: അൽ ഹയാത്ത് ഇൻറർനാഷനൽ ഹോസ്പിറ്റൽ എച്ച്.സി.ജിയുമായി കൈകോർക്കുന്നു
text_fieldsമസ്കത്ത്: അർബുദത്തിന് ഒമാനിൽ ആധുനിക ചികിത്സ സംവിധാനം നൽകുന്നതിനായി അൽ ഹയാത്ത് ഇൻറർനാഷനൽ ഹോസ്പിറ്റൽ ഇന്ത്യയിലെ പ്രശസ്തമായ ഹെൽത്ത് കെയർ ഗ്ലോബൽ എൻറർപ്രൈസസ് ലിമിറ്റഡുമായി (എച്ച്.സി.ജി ഹോസ്പിറ്റൽസ്) കൈകോർക്കുന്നുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒമാനിലെ അർബുദ രോഗികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യമാണ് ലഭിക്കാൻ പോകുന്നത്.
രാജ്യത്ത് അർബുദരംഗത്ത് വൈദഗ്ധ്യത്തിെൻറയും ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് എച്ച്.സി.ജി കാൻസർ സെൻററുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ ഹയാത്ത് ഇൻറർനാഷനൽ ഹോസ്പിറ്റൽ ചീഫ് കാർഡിയോളജിസ്റ്റും എം.ഡിയുമായ ഡോ. കെ.പി. രാമൻ പറഞ്ഞു.
മൂല്യാധിഷ്ഠിതമായി ഉയർന്ന നിലവാരമുള്ള കാൻസർ പരിചരണം എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് അൽ ഹയാത്ത് ഇൻറർനാഷനൽ ഹോസ്പിറ്റലുമായുള്ള ഞങ്ങളുടെ സഹകരണമെന്ന് ഹെൽത്ത് കെയർ ഗ്ലോബൽ എൻറർപ്രൈസസ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ചെയർമാൻ ഡോ. ബി.എസ്. അജയ്കുമാർ പറഞ്ഞു.
പിന്നീട് നടന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ കൗല ഹോസ്പിറ്റൽ ഡി.ജി. ഡോ. മാസിൻ അൽഖബൂരി മുഖ്യാതിഥിയായി. അൽഹയാത്ത് േഹാസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് സഹ്റുദ്ദീൻ, സി.ഇ.ഒ സുരേഷ് കുമാർ, അൽഹയാത്ത് ഹോസ്പിറ്റൽ എച്ച്.ആർ, ഡയറക്ടർ ഹംദാൻ അവൈത്താനി, എച്ച്.സി.ജി ഹോസ്പിറ്റൽ മിഡിലീസ്റ്റ് റീജനൽ ഹെഡ് ഡോ. നദീം ആരിഫ്, ഒാേങ്കാളജി സർജൻ ഡോ. പ്രഭു എൻ. സെരിഗാർ, റേഡിയേഷൻ ഒാേങ്കാളജിസ്റ്റ് ഡോ. ലാഹിത്ത് തുടങ്ങിയവർ സംസാരിച്ചു.
അർബുദ ചികിത്സാരംഗത്ത് ഇന്ത്യയിലെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് എച്ച്.സി.ജി. രണ്ട് പതിറ്റാണ്ടിലേറെയായി ഒമാനിൽ അൽ ഹയാത്ത് ഇൻറർനാഷനൽ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ട്. ഇൻറർവെൻഷനൽ കാർഡിയോളജി, ഓർത്തോപീഡിക് സർജറി, ലാപ്രോസ്കോപ്പിക് സർജറി, കോസ്മെറ്റിക് സർജറി, സ്ലീപ് മെഡിസിൻ, ന്യൂറോളജി, പ്രമേഹം തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ചികിത്സ നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.