Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനാപകടം: സലാലയിൽ...

വാഹനാപകടം: സലാലയിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
വാഹനാപകടം: സലാലയിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
cancel
camera_alt

യൂനുസ് 

സലാല: വാഹനാപകടത്തെ തുടർന്ന്​ സലാലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു.​ മലപ്പുറം മൂന്നിയൂർ ആലിൻചുവടിലെ തട്ടാഞ്ചേരി യൂനുസ് (40) ആണ്​ മരിച്ചത്​. നവംബർ 26ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം ഇദ്ദേഹത്തിന്‍റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം ബാധിച്ച ഇദ്ദേഹം ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 2007 മുതൽ സലാലയിൽ മാർക്കറ്റിങ്​ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സഹ്​ല. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathmalappuram nativeOman
News Summary - Car accident: A native of Malappuram who was undergoing treatment died in Salalah
Next Story