Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ജബല്‍ അഖ്​ദറിൽ...

ഒമാനിലെ ജബല്‍ അഖ്​ദറിൽ വാഹനാപകടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു

text_fields
bookmark_border
ഒമാനിലെ ജബല്‍ അഖ്​ദറിൽ വാഹനാപകടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു
cancel
camera_alt

അപകടത്തില്‍പെട്ട കാറും, അപകടത്തിൽ മരിച്ച ഷബീറും മകളും

മത്ര: മത്രയില്‍നിന്നും ശനിയാഴ്ച കുടുംബ സമേതം ജബല്‍ അഖ്​ദറിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട്​ മൂന്ന്​ ബംഗ്ലാദേശ്​ സ്വദേശികൾ മരിച്ചു. മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞുമാണ്​ മരിച്ചത്​. അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshCar accidentOmanJebel Akhdar
News Summary - Car accident in Jebel Akhdar, Oman; Three Bangladeshis died
Next Story