ഹൃദയ അപകട ഘടകങ്ങൾ:'പൾസ്' ബോധവത്കരണ പരിപാടി
text_fieldsമസ്കത്ത്: ആരോഗ്യമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് (എച്ച്.ഐ.എച്ച്.എസ്) ഹൃദയ അപകട ഘടകങ്ങളെയും ചികിത്സയും സംബന്ധിച്ച് 'പൾസ്' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. തഗ്രീദ് അൽ സഈദിന്‍റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. എച്ച്.ഐ.എച്ച്.എസ് ഡീൻ ഡോ. മനാൽ അൽ സദ്‌ജാലി, ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി ഉദ്യോഗസ്ഥർ, അക്കാദമിക്, ടീച്ചിങ് സ്റ്റാഫ്, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. റോയൽ ഹോസ്പിറ്റലിലെ നാഷനൽ ഹെൽത്ത് സെന്റർ, റോയൽ ഒമാൻ പൊലീസ്, സുൽത്താന്റെ ആംഡ് ഫോഴ്‌സിന്റെ മെഡിക്കൽ സർവിസസ്, ഒമാൻ ഹാർട്ട് അസോസിയേഷൻ, ഹാർട്ട് ആൻഡ് വാസ്കുലർ സെന്റർ എന്നിവയുൾപ്പെടെ നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ അധികാരികളും മറ്റും പങ്കെടുത്തു. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അപകടസാധ്യതകൾ, അവയുടെ ലക്ഷണങ്ങൾ, രോഗത്തിന്റെ ആരംഭം, അപകടസാധ്യത ഘടകങ്ങൾ, രോഗകാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ഹൃദയാഘാതത്തിന്റെ ചികിത്സ രീതി തുടങ്ങിയവ എടുത്തുകാണിക്കുന്ന പ്രദർശനവും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.