ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം
text_fieldsമസ്കത്ത്: റമദാൻ ആരംഭിക്കാനിരിക്കെ ചൂടുകാലത്തെ നോമ്പായതിനാൽ ആരോഗ്യ വിഷയത്തിൽ കൂടുതൽ ജാഗ്രത വേണം. ചൂട് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നിർജലീകരണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ രാത്രികാലങ്ങളിൽ ധാരാളം വെള്ളം കുടിക്കുകയും പഴ വർഗങ്ങൾ കഴിക്കുകയും വേണമെന്ന് റൂവിയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സബീത അബ്ദുല്ല പറഞ്ഞു. നോമ്പുകാലത്ത് ശരീരം ക്ഷീണിക്കുന്നതിനാൽ പ്രതിരോധശക്തി കുറയാൻ സാധ്യതയുണ്ട്്. കോവിഡ് കാലമായതിനാൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും പ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങൾ കഴിക്കണമെന്നും അവർ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായി എണ്ണക്കടികളും പൊരി ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുകയും എരിവുള്ള ഭക്ഷണങ്ങൾ കുറക്കുകയും വേണം. റമദാനിൽ കാര്യമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി രോഗങ്ങൾ. വയർ ഒഴിഞ്ഞു കിടന്നശേഷം ഭക്ഷണം കഴിക്കുേമ്പാൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. നോമ്പ് തുറന്ന ഉടനെ നാരങ്ങവെള്ളം കുടിക്കുന്നത് അസിഡിറ്റി അസുഖങ്ങൾക്ക് കാരണമാവും. നോമ്പു തുറന്ന് കുറച്ചു സമയങ്ങൾക്കു േശഷം നാരങ്ങ വെള്ളം കുടിക്കാം. എന്നാൽ ഇഫ്താർ സമയത്ത് മോര് കുടിക്കുന്നതിനാൽ അസിഡിറ്റി ഉണ്ടാവില്ലെന്നും ആരോഗ്യത്തിന് നല്ലതാണെന്നും അവർ പറഞ്ഞു. ചൂട് ആരംഭിക്കാൻ തുടങ്ങിയതോടെ ആരോഗ്യപ്രശ്നങ്ങളും ആരംഭിച്ചിട്ടുണ്ട്. നിർജലീകരണം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ട്രിപ്പിടാൻ ചിലർ ക്ലിനിക്കിൽ എത്തുന്നുണ്ട്. റമദാനിൽ ഇത് വർധിക്കാനാണ് സാധ്യത. റമദാൻ കാലത്ത് പുറത്ത് ജോലി ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. കഴിയുന്നത്ര വെള്ളം കുടിക്കണം. അല്ലാത്തവർ അനാവശ്യമായി പുറത്തിറങ്ങുന്നതും ചൂട് കൊള്ളുന്നതും ഒഴിവാക്കണമെന്നും അവർ പറഞ്ഞു.
കോവിഡ് കാലമായതിനാൽ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. േരാഗം പകരാതെ സൂക്ഷിക്കണം. മാസ്ക് ശരിയായ രീതിയിൽ അണിയുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നന്നായി കൈ കഴുകുക, ശരീരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. മസ്ജിദുകളിൽ പോകുേമ്പാൾ ജാഗ്രത പാലിക്കണം. മസ്ജിദുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുേമ്പാഴാണ് രോഗം പകരാൻ കൂടുതൽ സാധ്യത. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക അകലം പൂർണമായി പാലിക്കണം. മാളുകളിലും ആളുകൾ കൂടുന്ന മറ്റിടങ്ങളിലും കോവിഡ് മാനദന്ധങ്ങൾ പാലിക്കുകയും മറ്റുള്ളവരിൽനിന്ന് ദൂരപരിധി പാലിക്കുകയും വേണമെന്നും ഡോക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.