Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 1:41 PM IST Updated On
date_range 15 Jun 2020 1:41 PM ISTനാട്ടിലേക്ക് മടങ്ങുന്നവർ മറക്കണ്ട കാർഗോ ടി.ആർ സൗകര്യം എന്ന അവകാശം
text_fieldsbookmark_border
മസ്കത്ത്: വർഷങ്ങൾ വിദേശത്ത് ജോലി ചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നയാളാണോ നിങ്ങൾ? ടി.ആർ അഥവാ ട്രാൻസ്ഫർ ഒാഫ് റസിഡൻസ് എന്ന പ്രവാസികൾക്ക് അവകാശപ്പെട്ട സൗകര്യം ഉപയോഗപ്പെടുത്താൻ ഒരിക്കലും നിങ്ങൾ മടിക്കരുത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്ന വില കൂടിയതും അല്ലാത്തതുമായ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും തിരികെ പോകുമ്പോൾ നാട്ടിലേക്കു കൊണ്ടു പോകുവാൻ ലഭിക്കുന്ന കസ്റ്റംസ് ആനുകൂല്ല്യമാണ് ട്രാൻസ്ഫർ ഒാഫ് റെസിഡൻസിന് കീഴിൽ വരുക. എന്നാൽ ടി.ആർ അടക്കമുള്ള ആനുകൂല്ല്യങ്ങൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ അറിവുള്ളവരായിരിക്കില്ല പ്രവാസികൾ എന്നതാണ് വസ്തുത. ഇത്തരത്തിൽ സാധനങ്ങൾ അയക്കുവാൻ പ്രയാസപെടുന്നവർക്കായി കാർഗോ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള എം.എം.ടി കാർഗോ സർവീസ് സദാ സേവന സന്നദ്ധമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കിട്ടേണ്ട പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സാധനങ്ങൾ ഉത്തരവാദിത്വത്തോടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു. അയക്കുവാൻ കുറച്ചു സാധനങ്ങൾ മാത്രമുള്ളവർക്ക് കണ്ടെയ്നർ ഷെയറിങ്ങിലൂടെ മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാവുന്നതാണ്. ഒമാനിലും ദുബായിലും സൗദി അറേബ്യയിലും നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള എം.എം.ടി കാർഗോയുടെ ജീവനക്കാർ താമസസ്ഥലത്തെത്തി സാധനങ്ങൾ ശ്രദ്ധയോടെയും സുരക്ഷിതത്വത്തോടെയും പായ്ക്ക് ചെയ്തെടുത്താണ് വീടുകളിൽ എത്തിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് ഫോൺ: ഒമാൻ-94002341 , 97218831; ദുബൈ- 00971 5812 52700; സൗദി അറേബ്യ: 00966 5394 00246.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story