കാറിൽ ഉലകംചുറ്റി കാര്‍ലോസ്
text_fieldsമസ്കത്ത്: കാറില്‍ ലോകം ചുറ്റിക്കാണുക എന്ന ലക്ഷ്യത്തോടെ പോര്‍ചുഗീസ് പൗരൻ കാര്‍ലോസിന്റെ സഞ്ചാരം ഏഴാം വര്‍ഷത്തിലും തുടരുകയാണ്. സഞ്ചാരത്തിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് ഒമാനിലും എത്തി. 2016ല്‍ തുടങ്ങിയ യാത്ര ഇതിനകം പതിനായിരക്കണക്കിന് കിലോമീറ്റര്‍ പിന്നിട്ടു.
ഒരുകാലത്ത് ലോകം നിയന്ത്രിച്ച ചരിത്രപാരമ്പര്യമുള്ള പൂര്‍വികരാണ് ഞങ്ങളുടേത്. അവരുടെ പിന്മുറക്കാരായ ഞങ്ങൾ ലോകം കാണാനിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ചരിച്ച രാജ്യങ്ങളുടെ പതാകയുടെ രൂപം വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ യാത്രക്ക് പകരം ചെറിയൊരു ഇടവേള നല്കി നാട്ടില്‍ പോയി വിശ്രമിച്ചശേഷം വീണ്ടും യാത്ര പുനരാരംഭിക്കുന്ന രീതിയാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. തുര്‍ക്കിയിലൂടെ ഇറാന് വഴി ദുബൈയിലെത്തി ആറുദിവസം ദുബൈയില്‍ തങ്ങിയ ശേഷമാണ് ഒമാനിലെത്തിയത്.മനോഹര പ്രകൃതിസൗന്ദര്യം പോലെതന്നെ സുന്ദരമായ സൗഹൃദം പകരുന്ന ജനങ്ങളാണ് ഒമാനിലെന്ന് കാര്‍ലോസ് പറയുന്നു.
വിവിധ നാടുകളെയും സംസ്കാരങ്ങളെയും അടുത്തറിയാന്‍ ഇത്തരം യാത്രകൾ ഉപകരിക്കുമെന്ന് അദ്ദേഹം പഞ്ഞു. മികച്ച അനുഭവങ്ങളും പാഠങ്ങളും യാത്ര സമ്മാനിച്ചു. അകലെനിന്നും കേട്ടുമനസ്സിലാക്കിയ ലോകമല്ല നേരിട്ട് കണ്ടപ്പോള്‍ അനുഭവപ്പെട്ടത്. അതിന് ഇറാന് മികച്ച ഉദാഹരണമാണ്.
ഇറാനിലെ ജനങ്ങളുടെ ആതിഥേയത്വവും സൗഹൃദപരമായ സമീപനവും എടുത്തുപറയേണ്ടതുണ്ട്. ദയയും ഔദാര്യവുമുള്ള ജനങ്ങളെയാണ് ഇറാനിലെമ്പാടും കണ്ടത്. അടിസ്ഥാനപരമായി എല്ലായിടത്തേയും ജനങ്ങള്‍ സമാധാന പ്രിയരും സ്നേഹസമ്പന്നരുമാണ്. ഇറാനികളുടെ ഊഷ്മള ബന്ധം അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.