കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsമസ്കത്ത്: യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കാതോലിക്കയും മലങ്കരയിലെ യാക്കോബ് ബുർദാനയുമായ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ വിയോഗത്തിൽ മസ്കത്ത് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി അനുശോചനം രേഖപ്പെടുത്തി. ഇടവകയെ സംബന്ധിച്ചിടത്തോളം പിതാവിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്ന് ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ പറഞ്ഞു.
യാക്കോബായ സുറിയാനി സഭയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭവനകളാണ് നൽകിയിരിക്കുന്നതെന്ന് മസ്കത്ത് മർത്തശ് മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.ജോർജി ജോൺ കട്ടച്ചിറ പറഞ്ഞു.
സഭയുടെ കലുഷിത അന്തരീക്ഷത്തിൽ നേതൃത്വം നൽകി സംരക്ഷിച്ച നല്ല ഇടയാനായിരുന്നു ബാവയെന്ന് അദേഹം പറഞ്ഞു. ജീവിതത്തിൽ പ്രാർഥനയെ ആയുധമാക്കിയ മഹാചാര്യനായിരുന്നു പ്രഥമൻ ബാവയെന്ന് സുഹാർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി ജിനൂപ് വി. കുര്യാക്കോസ് പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയുടെ ഊര്‍ജവും ശക്തിയുമായിരുന്നു കാതോലിക്കാ ബാവയെന്ന് മസ്കത്ത് സെന്റ് മേരീസ് യാക്കോബായ പള്ളി വൈസ് പ്രസിഡന്റ് ബിന്ദു പാലയ്ക്കൽ പറഞ്ഞു. യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത പ്രാര്‍ഥനയുമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.