സി.ബി.ഒ ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി
text_fieldsമസ്കത്ത്: മസ്കത്തിൽ നടന്ന ഇന്റർനാഷനൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്സ് 2024ന്റെ വാർഷിക യോഗത്തിന്റെ ഓർമക്കായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) വെള്ളി നാണയങ്ങൾ പുറത്തിറക്കി.
ഒരു റിയാൽ മൂല്യത്തിലുള്ള 1,600 നാണയങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. 38.61 മി.മീറ്റർ വ്യാസവും 28.28 ഗ്രാം ഭാരാവുമാണ് നാണയത്തിനുള്ളത്. വെള്ളിയുടെ പരിശുദ്ധി 0.999 ആണ്. വെള്ളി സ്മാരക നാണയങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നോ (സി.ബി.ഒ) ഒമാൻ പോസ്റ്റ് സെയിൽസ് വിൻഡോ വഴിയോ നവംബർ 17 മുതൽ വാങ്ങാം.
നിലവിൽ 50 റിയാലിനായിരിക്കും നാണയം ലഭിക്കുക. ആഗോള വിപണിയിലെ മാറ്റത്തിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.