സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: മികച്ച വിജയവുമായി മസ്കത്ത്, നിസ്വ ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിന് തിളക്കമാർന്ന വിജയം. 81.2 ശതമാനം വിജയമാണ് നേടിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച നേട്ടമാണ് ഇതെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. 507 വിദ്യാർഥികളായിരുന്നു പരീക്ഷയെഴുതിയത്.
98.8 ശതമാനം മാർക്കോടെ വല്ലഭഗൗഡ് മാംഗ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാസ്ഥാനത്തുള്ള റെയ്ന ജെപ്രിസൺ, അർക്ക റോയ് ചൗധരി, മുഹമ്മദ് മൊബാഷിർ അക്രം എന്നിവർ 98 ശതമാനം മാർക്ക് നേടി. മൂന്നാം സ്ഥാനം നേടിയ ദീപിക അൻബലഗൻ 97.8 ശതമാനം നേടി. അഞ്ച് വിഷയങ്ങളിൽ 37 വിദ്യാർഥികൾ എ വൺ കരസ്ഥമാക്കി. 19 വിദ്യാർഥികൾ വിവിധ വിഷയങ്ങളിലായി മുഴുവൻ മാർക്കും നേടി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ: ഗണിതം -അഹാന ചക്രവർത്തി, ജയതീ ചൗധരി, അനിരുദ്ധ് സജിത് മേനോൻ, ഹെർഷൽ മഹേന്ദ്ര തൈക്കണ്ടി, പ്രഥമ പ്രകാശ് ഉല്ലേഗഡ്ഡി.
സയൻസ്: കമലേഷ് ദിനേഷ് ബാബു, അനൗഷ്ക ബസക്, സോഹ ആലംഖാൻ, ജോഷ്വ അലക്സ് പ്രതീഷ്.
ഫ്രഞ്ച്: പ്രശാന്തി രാജേഷ്, ശ്രീ വല്ലഭ് ഗൗഡ് മംഗ, ശ്രീജനീ മൈതി, ശ്രീജിത ചക്രവർത്തി.
ഇംഗ്ലീഷ്: അർക്ക റോയ് ചൗധരി, ശ്രീജിത ചക്രവർത്തി.
ഹിന്ദി: അൻവേഷ ചക്രവർത്തി, ജയതീ ചൗധരി.
സംസ്‌കൃതം: ഭൂമിക ഗുലാനി, വെങ്കട ഉജ്വൽ ചില്ലരഗെ.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയ നേടിയവർ: ഓസ്റ്റിൻ ഫിലിപ് എബ്രഹാം, ആൽബി ജസ്റ്റിൻ, ദിയ പ്രേം, നയന ജോസ്, നിരഞ്ജന രഞ്ജീവ്, ദേവാനന്ദ കൃഷ്ണൻ ഹരികൃഷ്ണൻ, അശ്വിൻ മനോജ് , വേദിക ചന്ദ്രമൗലി, റെയ്‌ന ജെപ്രിസൺ, മിതാൻഷ് നിലേഷ് ഖണ്ഡവാല, വല്ലഭ് ഗൗഡ് മംഗ, മുഹമ്മദ് മുബഷിർ, ഉമർ മുഹമ്മദ് അമിൻ പെറ്റിവാല, മുഹമ്മദ് മുബഷിർ അക്രം, സാദിയ ഷബീർ അഹ്മദ് സെയ്ദ്, വർഷ വെങ്കിടേശ്വരൻ, ജോപോൾ കുരുവിള.
വിദ്യാർഥികളുടെ ഉജ്ജ്വല പ്രകടനത്തെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സച്ചിൻ തോപ്രാണി അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ സഹായിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാനും ഹൃദയംഗമായ നന്ദി നേർന്നു.
നിസ്വ: നിസ്വ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. ഉന്നത വിജയം നേടി സ്കൂളിന്‍റെ അഭിമാനമുയർത്തിയ വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽ ജോൺ ഡൊമനിക്, സ്കൂൾ കമ്മിറ്റി പ്രസിഡന്‍റ് നൗഷാദ് കക്കേരി തുടങ്ങിയവർ അനുമോദിച്ചു.
98.6 ശതമാനം മാർക്കുമായി ദേവപ്രീത് സ്കൂൾതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൗശിക് (96.8 ശതമാനം), ആദിത്യ (96 ശതമാനം), ഹന്ന, തനിഷ്ക (95.8 ശതമാനം) എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം നേടി. ദേവപ്രീത്, കൗശിക്, നവമി, റെഹാൻ മാലിക്, മേഘ്ന, സത്യസായി, തനിഷ്ക, ആദിത്യ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ഉന്നത വിജയവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.