സി.ബി.എസ്.ഇ; മികച്ച വിജയവുമായി ദാർസൈത്ത് സ്കൂൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഇന്ത്യൻ സ്കൂൾ ദാർസൈത്ത്. 12ാം ക്ലാസ് പരീക്ഷയെഴുതിയ 164 കുട്ടികളിൽ 13 ശതമാനം പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 33 ശതമാനം വിദ്യാർഥികൾ 80 ശതമാനവും 53 ശതമാനംപേർ 70 ശതമാനത്തിന് മുകളിലും മാർക്ക് സ്വന്തമാക്കി.
സയൻസ് വിഭാഗത്തിൽ 95.4 ശതമാനം മാർക്കുമായി യോഗിൽ അഡ്രിൻ പൂമണി അരുമൈ ഒന്നാം സ്ഥാനത്തെത്തി. ഹൈസൽ ജോയ് (95.4 ശതമാനം), ആഷ്ലി ബിജു (95.2 ശതമാനം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കോമേഴ്സ് സ്ട്രീമിൽ സന്ദീപ് രാമാനുജത്തിനാണ് ഒന്നാം സ്ഥാനം -(95.8 ശതമാനം). മഗന്ദ ദിനേശ് (95.4 ശതമാനം), അശ്വിൻ വിജയൻ നായർ (90 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
വിവിധ വിഷയങ്ങളിൽ 100 ശതമാനം മാർക്ക് നേടിയവർ:
ഇംഗ്ലീഷ് -മുഹമ്മദ് റയ്യാൻ ഉൾ ബാരി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസിസ്- മഗന്ദ ദിനേശ്
വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർ:
ഗണിതം -ദർശന നന്ദകുമാർ, ഫിസിക്സ്- ദർശന നന്ദകുമാർ, ദേവനന്ദ രാജേഷ്, ആനന്ദ നടരാജ് ആനന്ദ്, ശ്രിയ രാജേഷ്, ആഷ്ലി ബിജു, ഹൈസൽ ജോയ്, യോഗിൽ അഡ്രിൻ പൂമണി അരുമൈ, കെമിസ്ട്രി -ദേവനന്ദ രാജേഷ്, ബയോളജി -ദർശന നന്ദകുമാർ, ആഷ്ലി ബിജു, ഹൈസൽ ജോയ്, യോഗിൽ അഡ്രിൻ പൂമണി അരുമൈ, പ്രതിമ ശ്രീ ഷൺമുഖം വിജയഹേമ, സൂര്യ സതീഷ്, ഭാവിക മാളിയക്കൽ ബിജു, കമ്പ്യൂട്ടർ സയൻസ് -നിഖിത മാരിമുത്തു, സൈക്കോളജി -യോഗിൽ അഡ്രിൻ പൂമണി അരുമൈ, സൂര്യ സതീഷ്, ഇക്കണോമിക്സ് -സന്ദീപ് രാമാനുജം, ബിസിനസ് സ്റ്റഡീസ് -മഗന്ദ ദിനേശ്, അക്കൗണ്ടൻസി -മഗന്ദ ദിനേശ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസ് -അഖീൽ അസ്ലം, ഹിറാസ് സിദ്ദിക് അബ്ദുല്ല, മാർക്കറ്റിങ് -എമിൽ വർഗീസ് തോമസ്, അപ്ലൈഡ് മാത്തമാറ്റിക്സ് -സന്ദീപ് രാമാനുജം, മഗന്ദ ദിനേശ്, ഫിസിക്കൽ എജുക്കേഷൻ - അബ്ദുൽ ഖാവി സയ്യിദ്.
പത്താം ക്ലാസിൽ 152 പേരായിരുന്നു പരീക്ഷ എഴുതിയിരുന്നത്. 17.1 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 28.9 ശതമാനം പേർ 80 ശതമാനത്തിന് മുകളിലും 24.3 ശതമാനം വിദ്യാർഥികൾ 70 ശതമാനത്തിന് മുകളിലും മാർക്ക് സ്വന്തമാക്കി. കീർത്തന അരവിന്ദ് 98 ശതമാനം മാർക്കോടെ സ്കൂൾതലത്തിൽ ഒന്നാമതെത്തി. എൽസ മരിയ എൽദോസ് (97.2 ശതമാനം) രണ്ടാം സ്ഥാനവും മാളവിക മനോജ് (96.4 ശതമാനം) മൂന്നാം സ്ഥാനവും നേടി.
വിവിധ വിഷയങ്ങളിൽ 100 ശതമാനം മാർക്ക് നേടിയവർ:
സോഷ്യൽ സയൻസ്- കീർത്തന അരവിന്ദ്, മാളവിക മനോജ്, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് -ജെഫ്രിൻ ബിനോയ്. മലയാളം -കീർത്തന അരവിന്ദ്, എൽസ മരിയ എൽദോസ്, അരുന്ധതി, ആഷ്ന അനി കുര്യാക്കോസ്, മാളവിക മനോജ്, ഹുസ്ന ഫാത്തിമ യൂസഫ് ഹസീന ബീവി, നതാഷ മേരി ഫ്രാൻസിസ്.
ഗണിതശാസ്ത്ര സ്റ്റാൻഡേർഡ് - ജെഫ്രിൻ ബിനോയ്, സോഷ്യൽ സയൻസ് -കീർത്തന അരവിന്ദ്, മാളവിക മനോജ്.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ് -കീർത്തന അരവിന്ദ്, കീർത്തന ജോയ്, ഹിന്ദി -ഓസ്റ്റിൻ സാം അനിൽ, പ്രിയാൻഷി റസ്തോഗി, സുഹാന അബ്ദുൽ മന്നൻ മുഹമ്മദ്, അറബിക് -സൽവ സിദ്ദിഖി, സംസ്കൃതം -മോനിഷ സെന്തിൽ കുമാർ, മാത്തമാറ്റിക്സ് ബേസിക് -ഹുസ്ന ഫാത്തിമ യൂസുഫ് ഹസീന ബീവി, സയൻസ് -എൽസ മരിയ എൽദോസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ- ഡാനിയൽ പെരേര, ഹോം സയൻസ് - മഞ്ജിമ മനോജ്.
സ്കൂളിന്റെ മാതൃകാപരമായ നേട്ടത്തിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ അഭിനന്ദിച്ചു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ് മികച്ച വിജയം കൈവരിക്കാൻ സാധിച്ചതെന്ന് സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ, അംഗങ്ങൾ എന്നിവർ പറഞ്ഞു.
മലയാളത്തിൽ മിന്നും നേട്ടവുമായി ദാർസൈത്ത്, മബേല ഇന്ത്യൻ സ്കൂളുകൾ
മബേല: സി.ബി.എസ്.സി ക്ലാസ് പത്ത് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്കൂളിലെ 82 വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. നൂറിൽ നൂറും മാർക്ക് സ്വന്തമാക്കി ഒമ്പത് വിദ്യാർഥികൾ ഉജ്ജ്വലവിജയമാണ് സമ്മാനിച്ചത്. 20 വിദ്യാർഥികൾ 99 മാർക്കും 12 വിദ്യാർഥികൾ 98 മാർക്കും എട്ടു വിദ്യാർഥികൾ 97 മാർക്കും നേടി.
പ്രവാസലോകത്തെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സി.ബി.എസ്.ഇ പരീക്ഷയിൽ മലയാളത്തിൽ നൂറിൽ നൂറും നേടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം മബേല ഇന്ത്യൻ സ്കൂളിലെ മൂന്നു വിദ്യാർഥികളാണ് മലയാളത്തിൽ നൂറിൽ നൂറും മാർക്ക് നേടിയത്. ഇത്തവണ ആ നേട്ടം ഒമ്പത് വിദ്യാർഥികളിലൂടെ ഉയർത്താനും അധ്യാപകർക്ക് സാധിച്ചു.
മലയാളം നൂറിൽ നൂറുമാർക്കും നേടിയവർ: ഏയ്ഞ്ചൽ സാറാ ബിജു, അനസൽ സെയ്തലി, ക്രിസ്റ്റി ജോസഫ്, ഹനോക് ചാക്കോ ബിനു, ജിസ്നി മറിയ, അക്ഷയ് അനിൽകുമാർ, എഡ്ന ഷിബു, ലിമ്ന മെൽബിൻ, മിത്ര അന്ന ജിൻസ്. വിദ്യാർഥികളെയും അവരെ നേട്ടത്തിന് പ്രാപ്തരാക്കിയ മലയാളം അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പ്രഭാകരൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
മസ്കത്ത്: ദാർസൈത്ത് സ്കൂളിൽ മലയാളം സെക്കൻഡ് ലാംഗ്വേജ് ആയി എടുത്ത് പരീക്ഷ എഴുതിയ 75 ശതമാനം കുട്ടികളും എ വൺ കരസ്ഥമാക്കി. എൻ.ഇ.പി 2020ന്റെ ഭാഗമായി മാതൃഭാഷക്കുള്ള പ്രാധാന്യം ഏറിവരുന്ന പുതിയ പഠനക്രമത്തിൽ ഈ വിജയം തുടർപഠനത്തിന് മുതൽക്കൂട്ടാണ്.
ഇന്ത്യൻ സ്കൂൾ ദാർസൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മലയാളഭാഷയിൽ ദേശീയതലത്തിൽ ഉന്നതവിജയം നേടിയത്. തുടർവർഷങ്ങളിലും ഈ നേട്ടം ഉയർത്താനുള്ള ഒരുക്കത്തിലാണ് അധ്യാപകർ.
കീർത്തന അരവിന്ദ്, എൽസ മരിയ എൽദോസ്, അരുന്ധതി, ആഷ്ന അനി കുര്യാക്കോസ്, മാളവിക മനോജ്, ഹുസ്ന ഫാത്തിമ യൂസഫ് ഹസീന ബീവി, നതാഷ മേരി ഫ്രാൻസിസ് എന്നിവരാണ് മലയാളത്തിൽ നൂറിൽ നൂറു മാർക്കും നേടിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.