സി.ബി.എസ്.ഇ: മികവ് തുടർന്ന് ഇന്ത്യൻ സ്കൂൾ ദാർസൈത്ത്
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികവ് തുടർന്ന് ഇന്ത്യൻ സ്കൂൾ ദാർസൈത്ത്. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 134 പേരായിരുന്നു പരീക്ഷ എഴുതിയിരുന്നത്. അതിൽ 11.7 ശതമാനം പേർ 90 ശതമാനത്തിന് മുകളിലും 45.4 ശതമാനം പേർ 80 ശതമാനത്തിന് മുകളിലും 68.7 ശതമാനം പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. സയൻസ് സ്ട്രീമിൽ നിന്നുള്ള യദു കൃഷ്ണ ബാലകൃഷ്ണനും (99 ശതമാനം) കൊമേഴ്സ് വിഭാഗത്തിൽ നിന്നുള്ള അനുശ്രീയും (93.8) സ്കൂൾ തലത്തിൽ ടോപ്പർമാരായി.
സയൻസ് ടോപ്പർമാർ: 99 ശതമാനം മാർക്കുമായി യദു കൃഷ്ണ ബാലകൃഷ്ണൻ ഒന്നാം സ്ഥാനത്തെത്തി. 96.6 ശതമാനം മാർക്കുമായി സുപ്രിത് അമത്തി രണ്ടും 96.4 ശതമാനം സ്കോറുമായി തരീഷ് പ്രഭാകരൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്സ് ടോപ്പർമാർ: 93.8 ശതമാനം മാർക്ക് കരസ്ഥമാക്കി അനുശ്രീ ഒന്നാമതെത്തി. അബ്ദു സമദ് അസീസ് (92.4ശതമാനം) രണ്ടും അലൻ കുളങ്ങര ജസ്റ്റിൻ (90.2ശതമാനം) മൂന്നും സ്ഥാനം സ്വന്തമാക്കി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ: ഇംഗ്ലീഷ്-സുപ്രിത് അമത്തി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് -യദു കൃഷ്ണ ബാലകൃഷ്ണൻ.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഗണിതം
-യദു കൃഷ്ണ ബാലകൃഷ്ണൻ (99 ശതമാനം), ജീവശാസ്ത്രം -ഐഷ സമ്രാ ഷാഹിർ (98 ശതമാനം), ഭൗതികശാസ്ത്രം -യദു കൃഷ്ണ ബാലകൃഷ്ണൻ (97 ശതമാനം), സൈക്കോളജി -ബെറ്റ്സി വർഗീസ് (99 ശതയമാനം), സാമ്പത്തികശാസ്ത്രം -അനുശ്രീ (96ശതമാനം); ബിസിനസ് സ്റ്റഡീസ് -അനുശ്രീ (95 ശതമാനം), അക്കൗണ്ടൻസി
-ഏബൽ ചാക്കോ വർഗീസ് (96 ശതമാനം), ഇൻഫോർമാറ്റിക്സ് പ്രാക്ടീസ് -എം. മഞ്ജരി, സിൻസാർ റഹീം ഫറജ് (98 ശതമാനം), മാർക്കറ്റിങ് -അബ്ദു സമദ് അസീസ്, ഫാത്തിമ അൽസഹറ (99 ശതമാനം), അപ്ലൈഡ് മാത്തമാറ്റിക്സ് -അനുശ്രീ (89 ശതമാനം, വെബ് ആപ്ലിക്കേഷനുകൾ -അരുൺ ജോൺ മാത്യു (82 ശതമാനം).
എല്ലാ വിഷയങ്ങളിലും എവൺ നേടിയവർ: അബ്ദുല്ല ആതിഫ്, ലിറ്റ ആൻ ചെറിയാൻ, സുപ്രിത് അമത്തി, തവ്വ വിഹാൻ, തരീഷ് പ്രഭാകരൻ, യദു കൃഷ്ണ ബാലകൃഷ്ണൻ, അനുശ്രീ.
പത്താം ക്ലാസിൽ നൂറുശതമാനം വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്. ആകെ 149 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 16.7ശതമാനം പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 45.3 ശതമാനം പേർ 80 ശതമാനത്തിന് മുകളിലും 70.7 ശതമാനം പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി. 97 ശതമാനം മാർക്കുമായി ദേവിക ബിനുഷ് പണിക്കർ ഒന്നാം സ്ഥാനവും 96.2 ശതമാനം മാർക്കുമായി സെബൻ പ്രസാദ് പടയാട്ടിൽ രണ്ടും ബിസ്മ ബേബി, ആഞ്ജലീന കളപ്പുരക്കൽ പ്രകാശ് എന്നിവർ 95.4 ശതമാനം മാർക്കുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിസ്മ ബേബി, ആഞ്ജലീന കളപ്പുരക്കൽ പ്രകാശ്, റുസൈൻ അഹമ്മദ്, ഫാത്തിമ നസീർ എന്നിവർ മലയാളത്തിൽ മുഴുവൻ മാർക്കും നേടി.
മറ്റ് വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ് (99 ശതമാനം) -ദേവിക ബിനുഷ് പണിക്കർ, സംസ്കൃതം (99 ശതമാനം)
-ദർശിനി രമേശ്, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് (98 ശതമാനം) - ദേവിക ബിനുഷ് പണിക്കർ, ബിസ്മ ബേബി, സയൻസ് (98 ശതമാനം)- സെബൻ പ്രസാദ് പടയാട്ടിൽ, സോഷ്യൽ സയൻസ് (98 ശതമാനം) -ദേവിക ബിനുഷ് പണിക്കർ, പാർവതി കാവുങ്ങൽ മനോജ്, ഹിന്ദി (97ശതമാനം) -അഖ്സ എരും, മാത്തമാറ്റിക്സ് ബേസിക് (96ശതമാനം) -എയ്ഞ്ചൽ റോസ് ലൈജു, പെയിൻറിങ് (96ശതമാനം) -രാഗുൽ ശരവണൻ, അറബിക് (93ശതമാനം) -അമീറ ഷഫീർ, ഹോം സയൻസ് (93ശതമാനം) - ആൽഫിമോൾ വിഗ്ലിഫ് റേ പൊക്കാട്ട്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുൻസ് (92 ശതമാനം) -രാഗുൽ ശരവണൻ.
എല്ലാ വിഷയങ്ങളിലും എവൺ നേടിയവർ: ദേവിക ബിനുഷ് പണിക്കർ, ബിസ്മ ബേബി, ആഞ്ജലീന കളപ്പുരക്കൽ പ്രകാശ്, റുസൈൻ അഹമ്മദ്, സഫ്വാന, അമൃത സുരേഷ്. വിദ്യാർഥികളുടെ മികച്ച വിജയം അവരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും, അധ്യാപകരുടെ മാർഗനിർദ്ദേശങ്ങളുടെയും മാതാപിതാക്കളുടെ നിരന്തരമായ പിന്തുണയുടെയും ഫലമാണെന്ന് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ പറഞ്ഞു.
സ്കൂളിന്റെ മികച്ച വിജയത്തിൽ എസ്.എം.സി പ്രസിഡന്റ് വിജയശരവണൻ ശങ്കരൻ, വൈസ് പ്രസിഡൻറും ഹെഡ് അക്കാദമിക് സബ്കമ്മിറ്റിയുമായ ഷാലിമാർ മൊയ്തീൻ, മറ്റ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.