സി.ബി.എസ്.ഇ: വിജയത്തിളക്കത്തിൽ മസ്കത്ത്, ഗൂബ്ര, നിസ്വ ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 406 വിദ്യാർഥികളിൽ 29.06 ശതമാനം വിദ്യാർഥികൾ എ വൺ ഗ്രേഡ് കരസ്ഥമാക്കി. സ്കൂൾ ശരാശരി 82.7 ശതമാനമാണ്. 90 ശതമാനം മാർക്കിന് മുകളിൽ 23.7 ശതമാനം വിദ്യാർഥികൾ സ്കോർ ചെയ്തു.
80 ശതമാനത്തിന് മുകളിൽ 60.8 ശതമാനം വിദ്യാർഥികളും 75 ശതമാനം മാർക്കിന് മുകളിൽ 80.8 ശതമാനം പേരും 70 ശതമാനം മാർക്കിന് മുകളിൽ 92.9 ശതമാനം വിദ്യാർഥികളും സ്കോർ ചെയ്തു. ഹ്യുമാനിറ്റീസ് സ്ട്രീം 84.7, സയൻസ് സ്ട്രീം 82.7, കൊമേഴ്സ് സ്ട്രീം 80.9 ശതമാനവുമാണ്. 29 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ നൂറു മാർക്കും നേടി. മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർഥികളെയും പ്രിൻസിപ്പൽ രാകേഷ് ജോഷി അഭിനന്ദിച്ചു.
സയൻസ് ടോപ്പർമാർ
97.8 ശതമാനം മാർക്കുമായി നിത്യന്ത് കാർത്തിക് റാവു ഒന്നാം സ്ഥാനം കരസ്ഥമാക്കി. 97.4 ശതമാനം സ്കോറോടെ ടെസ്സ എലിസബത്ത് ജെയിംസ് രണ്ടും 97.2 ശതമാനം മാർക്കുമായി അലൻ ജോ മാത്യു മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഹ്യുമാനിറ്റീസ് ടോപ്പർമാർ
98 ശതമാനം മാർക്കുമായി ഹൻസി താക്കൂർ, ഭൂമിക ഗുലാനി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 97.6 ശതമാനം മാർക്കുമായി ഫൈസ രണ്ടും 97.4 ശതമാനം മാർക്കുമായി ശിവി ചോപ്ര മൂന്നാം സ്ഥാനത്തുമെത്തി.
കൊമേഴ്സ് ടോപ്പർമാർ
ഒന്നാം സ്ഥാനത്തെത്തിയത് 95.4 ശതമാനം മാർക്കുമായി ജെസീക്ക ജോവാൻ ആണ്. 94.2 ശതമാനം മാർക്കോടെ കെവിൻ ബിനു ചെറിയാൻ രണ്ടും 94.0 ശതമാനം സ്കോറോടെ മുർഷിദ ഷബാബ് മൂന്നാം സ്ഥാനത്തും എത്തി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: ഇംഗ്ലീഷ്: കരോലിൻ സജീവ് റോയി, സാറ അഫ്രോസ്, ഫിസിക്സ്: നിത്യാന്ത് കാർത്തിക് റാവു, കെമിസ്ട്രി: ദേവാനന്ദ ദീപ, ദീപിക അൻബലഗൻ,
അക്കൗണ്ടൻസി: യുഷ ഒമ്രാൻ റിസ്വാൻ, കമ്പ്യൂട്ടർ സയൻസ്: നവീൻ വെങ്കിട സുബ്രഹ്മണ്യൻ, ടെസ്സ എലിസബത്ത് ജെയിംസ്, സൈക്കോളജി: അലൻ ജോ മാത്യു, അനൗഷ്ക ബസക്, അശ്വിത ശിവകുമാർ, മുഹമ്മദ് മുബാഷിർ അക്രം, നൂറ ഫാത്തിമ റഹീന, ഭൂമിക ഗുലാനി, ഹൻസി താക്കൂർ, ശിവി ചോപ്ര, എൻജിനീയറിങ് ഡ്രോയിങ്: അനിരുദ്ധ് സജിത് മേനോൻ, ഹരി ചന്ദൻ, ശിൽപകല: ഭൂമിക ഗുലാനി, ആദം യുവരാജ് ബാൺസ്, ഐശ്വര്യ മുരളീധരൻ, ഫൈസ, കനിഷ്ക തൽവാർ, ശിവി ചോപ്ര, ഐഷ ഖോഖർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാർക്കറ്റിങ്: ഹൻസി താക്കൂർ
സംസ്കൃതം: ഭൂമിക ഗുലാനി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും അവരെ പ്രാപ്തരാക്കി അധ്യാപകർക്കും രക്ഷിതാക്കൾക്കും എസ്.എം.സിയുടെ പേരിൽ പ്രസിഡൻറ് ഡോ. സയ്യിദ് സിയാവുർ റഹ്മാൻ നന്ദിയും അറിയിച്ചു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അസിസ്റ്റൻറ് വൈസ് പ്രിൻസിപ്പൽ, വിവിധ വകുപ്പ് മേധാവികൾ, എല്ലാ സീനിയർ വിഭാഗം അധ്യാപകർ എന്നിവർ വിദ്യാർഥികളെ മികവിലേക്ക് നയിക്കുന്നതിലേക്ക് വഹിച്ച പരിശ്രമത്തിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ
മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്തരമാറ്റ് വിജയ തിളക്കവുമായി അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ. 218 കുട്ടികളാണ് ഇവിടെനിന്നും പരീക്ഷ എഴുതിയത്. 112 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കും 83 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിൽ മാർക്കും നേടി. 98 ശതമാനം മാർക്കോടെ വൈഷ്ണവി സാരംഗ് ജോഷി സ്കൂൾതലത്തിൽ ഒന്നാമതെത്തി. 97.8 ശതമാനം സ്കോറോടെ ശ്രിയ നരേന്ദ്ര രണ്ടും 97.4 ശതമാനം സ്കോറോടെ നിഹാരിക മാണിക്കോത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആദിത്യ ഷിബു, ആനയ ഗോയൽ, ആരുഷി മണികണ്ഠൻ, ആര്യ ജിവൻദാസ് മഡ്കൈക്കർ, ആഷിക തുമ്പശ്ശേരിൽ മനോജ്, അതുൽ സഞ്ജീവ്, മൻരാജ് ലൂത്ര, പാട്ടീൽ ധരണി റെഡ്ഡി, റീവ സാഷ ഫുർത്താഡോ, റോണിത് ഷിബു, ശ്രിയ നരേന്ദ്ര, തരുൺ വെങ്കിടേഷ്, വൈഷ്ണവി സാരംഗ് ജോഷി എന്നിവർ മാത്തമാറ്റിക്സ് സ്റ്റാൻഡേർഡിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി.
അപർണ പ്രവീൺ, ധയ ഡേവിഡ്, മെറിൻ മേരി ജോസ്, തെരേസ് ഐസക് എന്നിവർ മലയാളത്തിലും അദ്വൈത് കാപ്പിൽ, സാറ മുഷീർ ഫ്രഞ്ചിലും നൂറുശതമാനം മാർക്ക് നേടി.
മറ്റ് വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ്- അനന്യ പ്രദീപ്, ജോഷ്വ ആബെ സാംസൺ, സുനാക്ഷി സിംഗ്ല, ഉന്നതി പൈ (99 ശതമാനം). മാത്തമാറ്റിക്സ് ബേസിക്ക് -കനക ദേവദത്ത ദേശ്മുഖ് (99 ശതമാനം).
സയൻസ്: അദ്വൈത് കാപ്പിൽ, നിഹാരിക മാണിക്കോത്ത്, റീവ സാഷ ഫുർത്താഡോ, സീതാലക്ഷ്മി കാരയിൽ കിഷോർ, ശ്രിയ നരേന്ദ്ര, വൈഷ്ണവി സാരങ് ജോഷി (സയൻസ്), സോഷ്യൽ സയൻസ്- അബിയ ആരിഫ്, ബ്രിജേഷ് ചൗധരി മുപ്പരാജു, മൻരാജ് ലൂത്ര, മാർക്ക് മാത്യൂസ് മുത്തലാലി, മൃണാളിനി മൻഹാസ്, സംപ്രിത രാജേഷ് (98 ശതമാനം), ഹിന്ദി-സുഹ നിസാം(98 ശതമാനം), അറബിക്-സീതാലക്ഷ്മി കാരയിൽ കിഷോർ (99 ശതമാനം) പെയിൻറിങ്-അരീന അനിൽ റൊണാൾഡ് കോർഡ (96 ശതമാനം) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അരീന അനിൽ റൊണാൾഡ് കോർഡ (95 ശതമാനം), സംസ്കൃതം-പവൻ സോമൻ, വിനയ സുദർശൻ കോവിൽ കണ്ടടൈ ( 99 ശതമാനം) ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ- കീത്ത് ടിം കിരൺ (95ശതമാനം), ഹോം സയൻസ്- അനിരുദ്ധ് ആദർശ് (79 ശതമാനം). മികച്ച ഫലങ്ങൾ സ്വന്തമാക്കി സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയ എല്ലാ വിദ്യാർഥികൾക്കും പ്രിൻസിപ്പൽ പാപ്രി ഘോഷ് നന്ദി അറിയിച്ചു. മികച്ച വിജയം കരസ്ഥമാക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ അധ്യാപകരെ അവർ അഭിനന്ദിക്കുകയും ചെയ്തു.
നിസ്വ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം.
നിസ്വ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നിസ്വ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം. 83 കുട്ടികളായിരുന്നു ഇവിടെനിന്നും പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 17 കുട്ടികൾ 90 ശതമാനം മാർക്കും 24 കുട്ടികൾ 80 ശതമാനം മാർക്കും നേടി. ബാക്കി കുട്ടികൾ 60 ശതമാനത്തിന് മുകളിൽ മാർക്കും സ്വന്തമാക്കി. നോറ ജിമ്മി (95.6 ശതമാനം), മെറില് റോസ്സ് ബൈജു (94.8 ശതമാനം), ജിയ സൂസന് ജേക്കബ്, തനുഷ്ക വർഷിണി (94.4 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ്- കൃഷ്ണ വിശ്വം (95ശതമാനം), മലയാളം- നോറ ജിമ്മി, മെറില് റോസ് ബൈജു, ജിയ സൂസൻ ജേക്കബ്, ആദില ഷെറഫ്, ഇവ മരിയ മനോജ് (99ശതമാനം), ഹിന്ദി: ഇനിയ രാജ് രജേഷ് (94 ശതമാനം), അറബിക് -അനാഹിത മൂഫീത്, യുംന മുഹമ്മദ് ഉമർ (മുഴുവൻ മാർക്ക്), സ്റ്റാൻഡേർഡ് മാത്സ്- നിവേദിയ അനിൽ, എബൽ ഡാൻ ബിജു (98 ശതമാനം), ബേസിക് മാക്സ്- ആദില ഷെറഫ്, ആര്യൻ മഹേഷ് നായർ (95 ശതമാനം), സോഷ്യൽ സയൻസ്-നോറ ജിമ്മി, നേഹ സുഗുണ കുമാർ(97 ശതമാനം), ജനറൽ സയൻസ്-ജിയ സൂസന് ജേക്കബ്, യുംന മുഹമ്മദ് ഉമർ(96 ശതമാനം)
മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ശാന്തകുമാര് ദസരി, സ്കൂൾ കമ്മിറ്റി പ്രസിഡന്റ എ. സുനൈദ് അഹമ്മദ്, മറ്റ് അംഗങ്ങൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.