സി.ബി.എസ്.ഇ: മികവാർന്ന നേട്ടവുമായി ഇന്ത്യൻ സ്കൂൾ വാദി കബീർ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയിൽ മികവാർന്ന നേട്ടവുമായി ഇന്ത്യൻ സ്കൂൾ വാദി കബീർ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ എട്ടുപേരും സൈക്കോളജിയിൽ ആറും കെമിസ്ട്രിയിൽ മൂന്നും, ഇംഗ്ലീഷ്, എൻജനീയറിങ് ഗ്രാഫിക്സിൽ ഓരോവിദ്യാർഥികൾ വീതവും മുഴുവൻ മാർക്കും നേടി.
സയൻസ് ടോപ്പർമാർ: 97.8 ശതമാനം മാർക്കുമായി ഓജസ് പാണ്ഡെ ഒന്നാമതെത്തി. തൻമയ് ശുക്ല, ഖുഷി യോഗേഷ്, ഓംകാർ നായിക് എന്നിവർ 97.2 ശതമാനം മാർക്കുമായി രണ്ടും 96.4 ശതമാനം മാർക്കുമായി ഇസ്ര ഇർഫാൻഖാൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
േകാമേഴ്സ് ടോപ്പർമാർ: ഗുഞ്ജൻ കർവാനിയാണ് 98.6 ശതമാനം മാർക്കുമായി ഒന്നാമതെത്തിയത്. മിഹീർ (96 ശതമാനം), അഹ്ലാം അമീൻ (95.8ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഹ്യൂമാനിറ്റീസ്: 93.4 ശതമാനം മാർക്കുമായി റീം മുഹമ്മദ് ഒന്നാമതെത്തി. നൂഹ നിയാസ് (93.2ശതമാനം) സിയന്ന ഷിബു (90.8ശതമാനം) രണ്ടും മൂന്നും സ്ഥാനത്തുമെത്തി. വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: ഇംഗ്ലീഷ്- അദ്വൈത, രസതന്ത്രം- ഓജസ് പാണ്ഡെ, ഖുഷി യോഗേഷ്, അഹ്യാൻ ശഹ്ന,
സൈക്കോളജി: സൈദ നോയ, ഇസ്ര ഇർഫാൻഖാൻ, നിധി ഭാവേഷ്, സിമ്രാൻ, അലിഷ റിയാസ്, നുഹ നിയാസ്, ഇൻഫോർമാറ്റിക്ക് പ്രാക്ടീസസ്: നേഹ അശോഷ്, ജോയ്സ് ആൻഡ്രിയ, മദീഹ, ഗുഞജൻ ഗർവാനി, ആൽബിൻ റോയ്, അഹ്ലാം ആമീൻ, അറോസ, നേഹ ഫാത്തിമ.
പത്താം ക്ലാസിൽ 98 ശതമാനം മാർക്കുമായി ഗീതാജ്ഞലി ഒന്നാം സ്ഥാനത്തെത്തി. നിതിൻ നിഹാര (97.8ശതമാനം), ലെനോറ മോനിസ് (97.4ശതമാനം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ആറും ഫ്രഞ്ചിൽ ഒരാളും മുളവൻ മാർക്ക് നേടി. വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ-ആർട്ടിഫിഷൽ ഇന്റലിജൻസ്-ഷൗവിക് മൈതി, സയ്യിദ് ഫർഹാൻ, കുശി ചതുർവേദി, കെവിൻ വിഷ്ണു, അമീറ ഫാത്തിമ, നാദിയ സുൽത്താന, ഫ്രഞ്ച്- നിതി നിഹാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.