Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.ബി.എസ്.ഇ;...

സി.ബി.എസ്.ഇ; വിജയത്തിളക്കത്തിൽ സലാല, സീബ്​ സ്കൂളുകൾ

text_fields
bookmark_border
cat result
cancel

മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി സീ​ബ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ. 12ാം ക്ലാ​സി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് സ്ട്രീം ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 134 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ 97.2 ശ​ത​മാ​നം ​മാ​ർ​ക്ക്​ നേ​ടി അ​യ​ൻ മ​ഹാ​ത, സോ​മ്യ പ​രീ​ദ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മെ​റി​ക് സൈ​മ​ൺ ലൂ​യി​സ്, രാ​ജ്‌​ക​വി​ൻ അ​മു​ത ക​ണ്ണ (95.8 ശ​ത​മാ​നം) ര​ണ്ടും ഭാ​സ്‌​ക​ർ രാ​ജീ​വ് (95 ശ​ത​മാ​നം) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ മീ​നാ​ക്ഷി (95.6 ശ​ത​മാ​നം) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​രേ​ൻ ഷി​ബു ജോ​ൺ (95.2 ശ​ത​മാ​നം) ര​ണ്ടും നാ​രാ​യ​ണി കു​മാ​ർ (93.6 ശ​ത​മാ​നം) മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ സ​യ്യി​ദ് മു​സ്ത​ഫ 93.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​തെ​ത്തി. ഹ​മ്മ​ദ് ആ​ഷി​ക് കോ​ട്ടോ​ത്ത് (89 ശ​ത​മാ​നം), സാ​നി​യ ത​ബ​സൂം (88 ശ​ത​മാ​നം) യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: ര​സ​ത​ന്ത്രം -അ​യ​ൻ മ​ഹാ​ത, സോ​മ്യ പ​രീ​ദ. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ- മീ​നാ​ക്ഷി, മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ സ​യ്യി​ദ് മു​സ്ത​ഫ, സൈ​ക്കോ​ള​ജി-​മീ​നാ​ക്ഷി. ഇം​ഗ്ലീ​ഷ്​ - ഭാ​സ്‌​ക​ർ രാ​ജീ​വ്, ക​രേ​ൻ ഷി​ബു ജോ​ൺ. ഗ​ണി​ത​ശാ​സ്ത്രം- സോ​മ്യ പ​രീ​ദ. ഫി​സി​ക്‌​സ് ​-അ​യ​ൻ മ​ഹാ​ത, അ​നം ഷോ​യി​ബ്, ഭാ​സ്ക​ർ രാ​ജീ​വ്, രാ​ജ്ക​വി​ൻ അ​മു​ത ക​ണ്ണ, സോ​മ്യ പ​രീ​ദ. ബ​യോ​ള​ജി- സോ​മ്യ പ​രീ​ദ. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​- അ​യാ​ൻ മ​ഹാ​ത. ഇ​ൻ​ഫ​ർ​മാ​റ്റി​ക് പ്രാ​ക്ടി​സ്​- ആ​ലി​യ ഖു​റൈ​ശി. അ​ക്കൗ​ണ്ട​ൻ​സി-​മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ സ​യ്യി​ദ് മു​സ്ത​ഫ. ഇ​ക്ക​ണോ​മി​ക്‌​സ്​- സ്വ​പ്ന ജം​ഗീ​ർ.

ഇ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്​ -മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് ആ​ഷി​ക്, സോ​യ അ​ഹ​മ്മ​ദ്, ക​രേ​ൻ ഷി​ബു ജോ​ൺ, മീ​നാ​ക്ഷി. മാ​ർ​ക്ക​റ്റി​ങ്​-​ആ​ലി​യ ഖു​റൈ​ശി. പെ​യി​ന്റി​ങ്​- മ​റി​യം അ​ഹ​മ്മ​ദ്, സാ​നി​യ ത​ബ​സൂം, മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ. സോ​ഷ്യോ​ള​ജി -മീ​നാ​ക്ഷി. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ- അ​ഫ്‌​സ​ൽ ഹു​സൈ​ൻ.

പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ സീ​ബ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ 100 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 140 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഭ​വ്യാ​ൻ​ഷ് ത്യാ​ഗി​യും ഷെ​ഫി​ൻ മ​ൻ​സൂ​റും 96.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ശ്രാ​വ​ൺ ഹ​രി (95.4 ശ​ത​മാ​നം) ര​ണ്ടാം സ്ഥാ​ന​വും മെ​ൽ​വി​ൻ ക്രി​സ് പ്ര​ദീ​പ് (95 ശ​ത​മാ​നം) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: മ​ല​യാ​ളം- സ​ഫ ഷ​ഫീ​ർ, ജോ​ഷ് ജോ​സ​ഫ് ജെ​റി​ൻ, ന​വ​മി ഉ​മേ​ഷ്, ഹ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ് വൈ​സ്. ഇം​ഗ്ലീ​ഷ്​-​ഭ​വ്യാ​ൻ​ഷ് ത്യാ​ഗി, എ​ൽ​ഗ സൂ​സ​ൻ ജെ​യ്‌​സ​ൺ. ഗ​ണി​ത​ശാ​സ്ത്രം-​ശ്രാ​വ​ൺ ഹ​രി. സോ​ഷ്യ​ൽ സ​യ​ൻ​സ്​- ഷെ​ഫി​ൻ മ​ൻ​സൂ​ർ, ശ്രാ​വ​ൺ ഹ​രി, മെ​ൽ​വി​ൻ ക്രി​സ് പ്ര​ദീ​പ്. സ​യ​ൻ​സ്​- ശ്രാ​വ​ൺ ഹ​രി, മെ​ൽ​വി​ൻ ക്രി​സ്. ഹി​ന്ദി- ഖു​ഷി ജ​യ​ന്ത് പ​ദ്വാ​ൾ ഹി​ന്ദി. അ​റ​ബി​ക്​- ഹ​യാ​സ് മു​ഹ​മ്മ​ദ്. മാ​ത്ത​മാ​റ്റി​ക്സ്​-​സാ​ന്ത്ര ചെ​ൽ​സി​യ സ​ജി. പെ​യി​ന്റി​ങ്​-​അ​ഭി​ലാ​ഷ് സാം​സ​ൺ. ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ-​ഡാ​നി​ഷ് ഭ​ക്തി​യാ​ർ.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സി​ന്റെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​വി​ജ​യം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന്​ അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു.

സ​ലാ​ല: ഈ ​വ​ര്‍ഷ​വും സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ല്‍ സ​ലാ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍‌​ഥി​ക​ള്‍ മി​ക​ച്ച വി​ജ​യം നേ​ടി. 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 193 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 99.48 ശ​ത​മാ​ന​മാ​ണ്‌ വി​ജ​യം. ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​രോ കു​ട്ടി​ക​ള്‍ മു​ഴു​വ​ൻ മാ​ര്‍ക്കും നേ​ടി. സ​യ​ന്‍സി​ല്‍ കാ​ഷി​ഫ് ഫി​റോ​സ് 96.4 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി ഒ​ന്നാ​മ​തെ​ത്തി. വി​നീ​ത് വ​റ്റ്സ​ല്‍ (95.6) ര​ണ്ടാ​മ​തും മ​റി​യം സൈ​ന ( 93.8) മൂ​ന്നാ​മ​തു​മെ​ത്തി.

കോ​മേ​ഴ്‌​സി​ല്‍ 91.8 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഇം​റാ​ന്‍ ഖാ​നാ​ണ്‌ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​യു​ഷ് ഗ​ണേ​ഷ് (91.2) ര​ണ്ടാ​മ​തും അ​ന​ഖ ജോ​ബി ( 90) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹ്യു​മാ​നി​റ്റീ​സി​ല്‍ 95.6 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി നോ​വ​ല്‍ ജോ​ണി​നാ​ണ്‌ ഒ​ന്നാം സ്ഥാ​നം. റോ​ണി​യ മ​രി​യ ( 87.2) ര​ണ്ടാ​മ​തും റി​ത ശാ​ഹ് ( 87) മൂ​ന്നാ​മ​തു​മെ​ത്തി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 236 കു​ട്ടി​ക​ളാ​ണ്‌ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

അ​തി​ല്‍ 48 കു​ട്ടി​ക​ള്‍ 90 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍ക്ക് ക​ര​സ്ഥ​മാ​ക്കി. മ​ല​യാ​ള​ത്തി​ന്‌ 12 കു​ട്ടി​ക​ളും സോ​ഷ്യ​ല്‍ സ​യ​ന്‍സി​ന്‌ ര​ണ്ടു കു​ട്ടി​ക​ളും ഫു​ള്‍ മാ​ര്‍ക്ക് നേ​ടി. 97 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി അ​ല്‍ ഖ​മ​യാ​ണ്‌ സ്കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 96.8 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി അ​ര്‍ണ​വ് ഗു​പ്‌​ത ര​ണ്ടാ​മ​തെ​ത്തി. 96.6 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി തേ​ജ​ല്‍ വി​ജി​ലി പ്ര​ജി​ത് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, പ്രി​ന്‍സി​പ്പ​ല്‍ ദീ​പ​ക് പ​ഠാ​ങ്ക​ര്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSESalalahSeeb Schools
News Summary - CBSE Salalah ,Seeb Schools
Next Story