Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്‌.​ഇ...

സി.​ബി.​എ​സ്‌.​ഇ ടേ​ബ്ൾ ടെ​ന്നി​സ്: വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ സാ​റ സാ​ബി​ൽ

text_fields
bookmark_border
സാ​റ സാ​ബി​ൽ
cancel
camera_alt

സാ​റ സാ​ബി​ൽ

സു​ഹാ​ർ: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ൽ ന​ട​ന്ന അ​ണ്ട​ർ-17 സി.​ബി.​എ​സ്‌.​ഇ ടേ​ബ്ൾ ടെ​ന്നി​സ് ക്ല​സ്റ്റേ​ഴ്‌​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി സു​ഹാ​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സാ​റ സാ​ബി​ൽ. ഒ​മാ​നി​ലു​ള്ള മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മേ​ള​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്​ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും സാ​​റ​യെ അ​ഭി​ന​ന്ദി​ച്ചു. ഇ​തി​നു​മു​മ്പും നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്​ ഈ 14​കാ​രി.

സി.​ബി.​എ​സ്‌.​ഇ ടേ​ബ്ൾ ടെ​ന്നി​സ്: വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ സാ​റ സാ​ബി​ൽഇ​ന്ത്യ​യി​ൽ ന​ട​ന്ന ദേ​ശീ​യ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​മാ​നി​ൽ അ​ര​ങ്ങേ​റാ​റു​ള്ള മി​ക്ക കാ​യി​ക​വി​നോ​ദ​ങ്ങ​ളി​ലും സാ​റ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റു​ണ്ട്. ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ടെ​ന്നി​സ് തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലും സാ​റ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. സു​ഹാ​റി​ൽ സ്വ​കാ​ര്യ ഡെ​ന്റ​ൽ ക്ലി​നി​ക് ന​ട​ത്തു​ന്ന മാ​ഹി സ്വ​ദേ​ശി​യാ​യ ഡോ. ​അ​ൻ​വ​ർ സാ​ബി​ലി​ന്‍റെ​യും ക​ണ്ണൂ​ർ സ്വ​ദേ​ശി ഡോ. ​​​ഫ​സ്‌​മീ​ൻ സാ​ബി​ലി​ന്‍റെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSETable TennisSara Sabil
News Summary - CBSE-Table-Tennis-Sara-Sabil-shines-victory
Next Story