കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിെൻറ ഒമാൻ സന്ദർശനം അവസാനിച്ചു
text_fieldsമസ്കത്ത്: കേന്ദ്ര വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിെൻറയും സംഘത്തിെൻറയും ഒമാൻ സന്ദർശനം അവസാനിച്ചു. നാലുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിൽ ഒമാൻ-ഇന്ത്യ ബന്ധം പുതിയ തലത്തിലേക്ക് വിപുലമാക്കാൻ ധാരണയായി. കാർഷികം, ചരക്കുഗതാഗതം, ഇ-കോമേഴ്സ്, സ്റ്റാർട്ട് അപ്സ്, ടൂറിസം, മെഡിക്കൽ ടൂറിസം തുടങ്ങി തന്ത്രപ്രധാനമായ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തും.
ഒമാനി ബിസിനസുകാരുമായി നടന്ന വിവിധ കൂടിക്കാഴ്ചകളിൽ ഇന്ത്യയിൽ നിക്ഷേപ സൗഹൃദാന്തരീക്ഷമാണ് ഉള്ളതെന്നും ഇത് പ്രയോജനപ്പെടുത്താൻ ഒമാനി നിക്ഷേപകരെ ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു. വിപുലമായ സാധ്യതകൾ ഒരുക്കുന്നതാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ‘മേക്ക് ഇന്ത്യ’ പദ്ധതിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
മെഡിക്കൽ ടൂറിസം മേഖലയിൽ ഒമാനും ഇന്ത്യയും സഹകരണം വർധിപ്പിക്കുമെന്ന് ചേംബർ ഒാഫ് കോമേഴ്സിൽ നടന്ന പരിപാടിക്ക് ശേഷം സുരേഷ് പ്രഭു മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇൗ മേഖലയിൽ സമഗ്രമായ പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരുകയാണ്. ആരോഗ്യ പരിരക്ഷയിലും നൂതന ചികിത്സാ സൗകര്യങ്ങളിലും മറ്റേതൊരു രാഷ്ട്രവുമായും കിടപിടിക്കാവുന്ന സൗകര്യങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിൽ ചികിത്സക്കായി എത്തുന്ന ഒമാനികൾ ചെലവുകുറഞ്ഞതും നിലവാരമുള്ളതുമായ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ മെഡികെയർ മേഖലയിൽ കൂടുതലായി മുതൽമുടക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ആരോഗ്യമേഖലയിൽ ഇന്ത്യക്കും ഒമാനും ചേർന്ന് പ്രവർത്തിക്കാൻ അവസരങ്ങളേറെയാണെന്ന് ഒമാൻ വ്യവസായ-വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയും അഭിപ്രായപ്പെട്ടിരുന്നു. മെഡിക്കൽ പരിരക്ഷക്ക് ഒപ്പം ആരോഗ്യ ഇൻഷുറൻസ് മേഖലയിലും ഒരുമിച്ചുള്ള പ്രവർത്തനത്തിന് സാധ്യതയുണ്ട്. വിദേശ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനൊപ്പം ഭാവിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ചേംബർ ഒാഫ് കോമേഴ്സിൽ നടന്ന യോഗത്തിനൊപ്പം ഇന്ത്യ-ഒമാൻ ജോയൻറ് ബിസിനസ് കൗൺസിൽ യോഗത്തിലും മന്ത്രി പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.