Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2023 9:56 AM GMT Updated On
date_range 17 July 2023 6:00 AM GMTഒമാനിൽ ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത
text_fieldsbookmark_border
മസ്കത്ത്: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച രാത്രി എട്ടുമണിവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലാണ് ഇടിമിന്നലോട് കൂടിയ മഴ പെയ്യുക.
മണിക്കൂറിൽ 46മുതൽ 83 കിലേമീറ്റർ വേഗതയിൽ കാറ്റ് വിശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരകാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണെമന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കുട്ടികൾ വാദികളിൽ എത്തുന്നില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story