Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഇന്ന്​ കനത്ത...

ഒമാനിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത; ജാഗ്രതാ നിർദേശം

text_fields
bookmark_border
oman rain
cancel

മസ്കത്ത്​: അൽഹജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണി മുതൽ രാത്രി പത്തുവരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരി ചൊരിയുക.

മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയായിരിക്കും കാറ്റിന്‍റെ വേഗത. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainheavy rain
News Summary - Chance of heavy rain in Oman today; Warning
Next Story