Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ടു​ത്തയാഴ്ച...

അ​ടു​ത്തയാഴ്ച മി​ന്ന​ലി​നും മ​ഴ​ക്കും സാ​ധ്യ​ത

text_fields
bookmark_border
rain
cancel

മ​സ്ക​ത്ത്: അ​ടു​ത്ത തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ള​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ക​ാലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ കൂ​ടു​ത​ൽ മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ടു കൂ​ടാ​നും പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​വി​ധ അ​ള​വി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​മാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്.

മ​ഴ കാ​ര​ണം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​വും വാ​ദി​ക​ളും രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ സ്ഥി​തി​ഗ​തി​ക​ൾ സു​ക്ഷ്മ​മ​മാ​യി നി​രീ​ക്ഷി​ച്ച് വ​രുക​യാ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ നി​ർ​ദേ​ശ​ങ്ങ​ളും അ​പ്ഡേ​ഷ​നു​ക​ളും നി​രീ‍ക്ഷി​ക്ക​ണ​മെ​ന്നും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഈ​വ​ർ​ഷം ഏ​പ്രി​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ടി​യു​ടെ​യും കാ​റ്റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ വ​ർ​ഷി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. സ​മാ​ന പ്ര​തി​സ​ന്ധി ഇ​ത്ത​വ​ണ​യു​മു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - Chance of lightning and rain next week
Next Story