വിവിധ ഗവർണറേറ്റുകളിൽ നാളെമുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: തിങ്കളാഴ്ച മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് വായുമർദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഘാതം ഏറ്റവും കൂടുതൽ ശക്തമാകുക ചൊവ്വാഴ്ചയായിരിക്കുമെന്നും ഇത് ബുധനാഴ്ചവരെ നീണ്ടു നിൽക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മുസന്ദം, ദാഹിറ, ബുറൈമി, ദോഫാർ, വടക്കൻ ബത്തിന, തെക്കൻ ബത്തിന, ദാഖിലിയ, മസ്കത്ത്, തെക്കൻ ശർഖിയ, വടക്കൻ ഷർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്. ഇടിയും അനുഭവപ്പെടും.
ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 28മുതൽ 64 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടുമുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. കർഷകരും കന്നുകാലി വളർത്തുന്നവരും തേനീച്ച വളർത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മാറിനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.