ന്യൂനമർദം: രാജ്യത്ത് മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇതേത്തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും.
തെക്കൻ അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, മസ്കത്തിന്റെ ചില പ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന്, പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയേറെയാണെന്നും ആളുകൾ മുൻകരുതലെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.