ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായർ മുതൽ ബുധനാഴ്ചവരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. അൽ ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഇടിമിന്നലോടു കൂടിയ വ്യത്യസ്ത തീവ്രവതയിലുള്ള മഴ പ്രതീക്ഷിക്കുന്നത്.
വാദികളും മറ്റും നിറഞ്ഞൊഴുകും. ഒന്നിലധികം അപകടങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് ദേശീയ കേന്ദ്രത്തിലെ സ്പെഷലിസ്റ്റുകൾ പ്രതീക്ഷിക്കുന്ന കാലാവസ്ഥയും അവയുടെ സംഭവവികാസങ്ങളും നീരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുകളും ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.