Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം; ഇ​ന്നു​...

ന്യൂ​ന​മ​ർ​ദം; ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
ന്യൂ​ന​മ​ർ​ദം; ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

മ​സ്ക​ത്ത്​: പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ന്യൂ​ന​മ​ർ​ദം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​മാ​നെ ബാ​ധി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ങ്ങി, ക്ര​മേ​ണ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കു​കൂ​ടി മ​ഴ വ്യാ​പി​ക്കും. ബാ​ക്കി​യു​ള്ള ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഭാ​ഗി​ക മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 1.5 മു​ത​ൽ 2.5 മീ​റ്റ​ർ വ​രെ​യും അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​ങ്ങ​ളി​ൽ നാ​ലു മീ​റ്റ​ർ വ​രെ​യും ഉ​യ​ർ​​ന്നേ​ക്കും. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainoman
News Summary - Chance of rain- oman
Next Story