Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​രാ​ന്ത്യ​ത്തി​ൽ...

വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

മ​സ്ക​ത്ത്​: തെ​ക്ക്-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നും അ​ത് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉ​ഷ്ണ​മേ​ഖ​ലാ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ തെ​ക്ക്​-​മ​ധ്യ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം, ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ മ​സ്ക​ത്തു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മു​ത​ൽ ക​ന​ത്ത മ​ഴ​ക്കും കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും ​സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. 15 മു​ത​ൽ 35 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ ക​വി​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് നി​ർ​ദേ​ശി​ച്ചു. മ​ഴ പെ​യ്താ​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്ക​രു​തെ​ന്നും വാ​ദി​ക​ളി​ലേ​ക്കോ മ​റ്റോ എ​ത്തു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainLow Pressureweekend
News Summary - Chance of rain over the weekend
Next Story