Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബിക്കടലിൽ ന്യൂനമർദം:...

അറബിക്കടലിൽ ന്യൂനമർദം: ഒമാനിൽ ഇന്ന്​ മുതൽ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
അറബിക്കടലിൽ ന്യൂനമർദം: ഒമാനിൽ ഇന്ന്​  മുതൽ കനത്ത മഴക്ക്​ സാധ്യത
cancel
മസ്​കത്ത്​: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒമാൻ തീരത്തേക്ക്​ നീങ്ങുന്നു. ഇതി​​െൻറ ഫലമായി ദോഫാർ, അൽവുസ്​ത, തെക്കൻ ശർഖിയ മേഖലകളിൽ വെള്ളിയാഴ്​ച മുതൽ തിങ്കളാഴ്​ച വരെ ഇടിയോടെയുള്ള കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്​തമായ കാറ്റും ഉണ്ടാകാനിടയുണ്ട്​. കാറ്റി​​െൻറ ഫലമായി  മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. താഴ്​ന്ന പ്രദേശങ്ങളിൽ നിന്ന്​ മാറി നിൽക്കുകയും വാദികൾ മുറിച്ചുകടക്കുകയും ചെയ്യരുതെന്നും അധികൃതർ നിർ​ദേശിച്ചു.
നിസ്​വ,ഇബ്രിയടക്കം ഹജർ പർവത നിരകളുടെ പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്​ച വൈകുന്നേരം ശക്​തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്​. മസ്​കത്തിൽ കാലാവസ്​ഥ പ്രസന്നമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - chance for rain in oman
Next Story