ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം
text_fieldsമസ്കത്ത്: റസിഡൻറ് വിസയിലുള്ള വിദേശികൾക്ക് ആറുമാസത്തിന് ശേഷം ഒമാനിലേക്ക് തിരികെ വരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ മാറ്റം.
റോയൽ ഒമാൻ പൊലീസിെൻറ എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പകരം സനദ് സെൻററുകൾ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നൽകുകയാണ് ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന വിസയുടെ പകർപ്പ് യാത്രക്കാരൻ കൈവശം വെച്ചാൽ മതിയാകും.
സ്പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ്, ഒമാനിലേക്ക് വരാനുള്ളയാളുടെ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതമാണ് സനദ് സെൻററുകളിലെത്തി അപേക്ഷിക്കേണ്ടത്.
ആദ്യം കമ്പനി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് തൊഴിലാളിക്ക് തിരികെ വരുന്നതിനുള്ള സ്പോൺസറുടെ സമ്മതം ആേട്ടാമറ്റിക്കായി രജിസ്റ്റർ ചെയ്യപ്പെടുകയും ശേഷം പ്രവേശനാനുമതി പുതുക്കിയ വിസ ലഭിക്കുകയും ചെയ്യും.
സ്പോൺസറുടെയോ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടയാളുടെയോ അറിവോടെയാണ് വിദേശ തൊഴിലാളി തിരിച്ചുവരുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇൗ സംവിധാനമെന്ന് പാസ്പോർട്സ് ആൻഡ് റെസിഡൻസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
എമിഗ്രേഷൻ വിഭാഗം സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം വേണമെന്ന നിബന്ധനയായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്. എമിഗ്രേഷൻ വിഭാഗത്തിെൻറ ഒാഫീസിൽ തിരക്ക് വർധിച്ചതിെന തുടർന്നാണ് ഇൗ സംവിധാനത്തിന് മാറ്റം വരുത്തിയതെന്നാണ് അറിയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.