മത്ര സൂഖിലെ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയത്തിൽ മാറ്റം
text_fieldsമത്ര: ലോക്ഡൗണ്‍ കണക്കിലെടുത്ത് മത്ര സൂഖിലെ കച്ചവടസ്ഥാപനങ്ങൾ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തി. ബലദിയ പാർക്കിങ്ങിലെ മൊത്തവിതരണ സ്ഥാപനങ്ങള്‍ മധ്യാഹന വിശ്രമം ഒഴിവാക്കിയുള്ള സമയക്രമമാണ് നടപ്പാക്കിയത്. സൂഖിലെ ചില്ലറവ്യാപാര സ്ഥാപനങ്ങള്‍ ഒട്ടുമിക്കതും ഉച്ചവിശ്രമം ഒഴിവാക്കി. തൊഴിലാളികൾ ഊഴം വെച്ച് ഭക്ഷണം കഴിഞ്ഞയുടന്‍ ഡ്യൂട്ടിയില്‍ തുടരണമെന്ന രീതിയിലാണ് പ്രവൃത്തിക്രമം. ഉച്ചക്ക് ഷോപ്പുകള്‍ അടച്ചു പോയവര്‍ വൈകീട്ട് മൂന്നര മണിയോടെ തുറന്ന് പ്രവൃത്തിക്കുകയും ചെയ്തു. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു മണിവരെ തങ്ങളുടെ ഹോള്‍സെയിൽ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിമാ ഗ്രൂപ് എം.ഡി അഫ്സല്‍ അറിയിച്ചു.
പൊതുവേ കസ്റ്റമർ കുറഞ്ഞ സമയം ലോക്ഡൗണ്‍ കൂടി വരുന്നത് കച്ചവട മേഖലയെ കൂടുതൽ തളര്‍ത്തുമെന്നാണ് പൊതുവേ വിലയിരുത്തൽ.രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യവുമാണ്. ഏഴുമണി മുതലേ കടകൾ അടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. പകലിലെ കനത്ത ചൂട് കാരണം സൂഖുകളില്‍ പകല്‍ ഉപഭോക്താക്കളുടെ കുറവ് അനുഭവപ്പെടുന്ന സമയമാണിപ്പോള്‍. വരും ദിവസങ്ങളിൽ ലോക്ഡൗണ്‍ സമയക്രമത്തിന് അനുസരിച്ച് ആളുകൾ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സാധനങ്ങൾ വാങ്ങി ലോക്ഡൗണിനുമുമ്പ് വീടെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ദൂരദിക്കുകളിൽ നിന്നുള്ളവരുടെ മത്രയിലേക്കുള്ള വരവ് പൊതുവെ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ലോക്ഡൗണിെൻറ ആദ്യ ദിനമായ ഞായറാഴ്ച ഏഴര ആയപ്പോേഴക്കും സൂഖിലെ കടകളെല്ലാം അടഞ്ഞു. ഭക്ഷണസാധനങ്ങളും വാങ്ങി 7.45ഒാടെ മിക്കവാറും പേർ താമസസ്ഥലങ്ങളിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.