‘ചെയ്ഞ്ച്മേക്കേഴ്സ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: ശ്രദ്ധേയരായ ഇന്ത്യൻ പ്രതിഭകളെ പരിചയപ്പെടുത്തുന്ന കോഫി ടേബിൾ മാഗസിൻ ‘ചെയ്ഞ്ച്മേക്കേഴ്സ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ യൂനിവേഴ്സിറ്റി പ്രഫസർ ശൈഖ് അബ്ദുസ്സമീഅ് അൽ അനീസിൽനിന്ന് അൽജിനായ് ഗ്രൂപ് പബ്ലിക് റിലേഷൻസ് ഓഫിസർ സയ്യിദ് ഹൈദ്രോസ് തങ്ങൾ, ആർ.എ.ജി ബിസിനസ് ഗ്രൂപ് എം.ഡി. റസൽ അഹമ്മദ് എന്നിവർ ഏറ്റുവാങ്ങി.യുവപണ്ഡിതൻ ശൈഖ് അഹ്മദ് സ്വാലിഹ്, സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി, ഓൺലുക്കർ എഡിറ്റർ ഫഹദ് സലീം, എഴുത്തുകാരൻ യഹിയ ശിബിലി എന്നിവർ പങ്കെടുത്തു. ഓൺലുക്കർ പബ്ലിക്കേഷനാണ് പ്രസാധകർ.
ഒമാൻ ഗവൺമെന്റ് പൗരത്വംനൽകിയ ആദിൽ തോമസ് അലക്സാണ്ടർ, സൗദി പ്രീമിയം റെസിഡൻസ് ലഭിച്ച ആദ്യ മലയാളി യുവാവ് റഹീം പട്ടർകടവൻ, യുവശാസ്ത്രജ്ഞൻ നാദിർഷ, ഇന്ത്യൻ രാഷ്ട്രപതിയുടെ പുരസ്കാരത്തിനർഹനായ ഹാരിസ് മാസ്റ്റർ, അമേരിക്കൻ മലയാളി യു.എ. നസീർ, കോവിഡ്കാലത്തെ മികച്ച ആതുരസേവനം നടത്തിയ ഡോ. അബ്ദുൽ റഷീദ്, ഡോ. നൈജിൽ കുര്യാക്കോസ്, ഒമാനിലെ സാമൂഹിക സേവകനും ഇംഗ്ലീഷ് എഴുത്തുകാരനുമായ രാജൻ വി. കോക്കൂരി, ഗാന്ധിഭവൻ സാരഥി സോമരാജൻ, മാരിടൈം ലോകത്തെ മലയാളി അതികായൻ സി.എം. നജീബ്, രാജ്യാന്തര സ്തനാർബുദ ബോധവത്കരണ പ്രവർത്തക ഡോ. രാജശ്രീ നാരായൺകുട്ടി, മഅ്ദിൻ ക്യുലാൻഡ് ഡയറക്ടർ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, ആഫ്രിക്കൻ ബിസിനസുകാരൻ പുന്നയൂർ സ്വദേശി നദീം, സ്കൈലൈൻ ഇൻറർനാഷനൽ ഉടമ കെ.സി. എബ്രഹാം, ഗൾഫിലെ ട്രാൻസ്പോർട്ട് സേവനദാതാക്കളായ ഹാപ്പി ലൈൻ മാനേജർ ഷാഹുൽ ഹമീദ്, സുഹാറിലെ മികച്ച മലയാളി നിക്ഷേപകൻ സുരേഷ് ഉണ്ണി, വിമുക്തഭടനും ആതുരസേവകനുമായ കോഴിക്കോട് സ്വദേശി മനോജ്കുമാർ, ഖുർആൻ പാരായണശാസ്ത്ര ഗവേഷകൻ ലുഖ്മാൻ അസ്ഹരി, മസ്കത്തിലെ ജൈവ കർഷക ഷഹനാസ് അഷ്റഫ് തുടങ്ങിയവരുടെ വിശേഷങ്ങളാണ് പുസ്തകം പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.