ചാർേട്ടഡ് വിമാനങ്ങളിൽ 360 പേർ നാടണഞ്ഞു
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സിയും െഎ.സി.എഫും ഒരുക്കിയ ചാർേട്ടഡ് വിമാനങ്ങളിൽ ഒമാനിൽനിന്ന് 360 പ്രവാസികൾ നാടണഞ്ഞു. കോഴിക്കോേട്ടക്കായിരുന്നു രണ്ട് സർവിസുകളും. സലാം എയർ വിമാനമാണ് കെ.എം.സി.സി ഒരുക്കിയത്. മസ്കത്തിൽനിന്ന് 7.55ന് പുറപ്പെട്ട വിമാനം ഉച്ചക്ക് ഒരു മണിയോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 180 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിൽ 61 രോഗികളും 17 കുട്ടികളും 24 ഗർഭിണികളും വിസ കാലാവധി കഴിഞ്ഞ 24 പേരും ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി രജിസ്ട്രേഷെൻറ അടിസ്ഥാനത്തിലായിരുന്നു യാത്രക്കാരെ തിരഞ്ഞെടുത്തത്. വന്ദേഭാരത് പദ്ധതിയുടെ നിരക്കായ 75 റിയാലാണ് ഒാരോ യാത്രക്കാരിൽനിന്നും ഇൗടാക്കിയതെന്ന് കേന്ദ്ര കമ്മിറ്റി ട്രഷറർ യൂസുഫ് സലീം പറഞ്ഞു.
അൽ ഹിന്ദ് ട്രാവൽ ആൻഡ് ടൂർസാണ് യാത്രയുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങൾ നടത്തിയത്. വിമാനത്തിെൻറ ബോർഡിങ് പാസ് വിതരണോദ്ഘാടനം വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് റഇൗസ് അഹമ്മദിന് നൽകി നിർവഹിച്ചു. െഎ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം രാവിലെ പത്തരക്ക് മസ്കത്തിൽനിന്ന് പുറപ്പെട്ട് വൈകീട്ട് മൂന്നരയോടെ കരിപ്പൂരിലെത്തി. ഇൻഡിഗോ വിമാനമാണ് ചാർട്ടർ ചെയ്തത്. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേർ, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 180 പേരായിരുന്നു യാത്രക്കാർ. യാത്രക്കാരില്‍ 15 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.