മസ്കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം
text_fieldsമസ്കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർഇന്ത്യ എക്സ്പ്രസ്. വന്ദേ ഭാരത് മിഷെൻറ ഭാഗമായി വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചവർക്ക് മസ്കത്തിലേക്ക് ടിക്കറ്റുകളെടുക്കാം. സെപ്റ്റംബറിൽ കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്നായി 14 സർവിസുകളാണ് മസ്കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽനിന്ന് 83 റിയാലും കോഴിക്കോടുനിന്നും കണ്ണൂരിൽനിന്നും തിരുവനന്തപുരത്തുനിന്നും 85 റിയാൽ വീതമാണ് മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്.
180 ദിവസത്തിലധികമായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മടങ്ങണമെങ്കിൽ സ്പോൺസറിെൻറ എൻ.ഒ.സി ഉണ്ടാകണം. സ്പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സനദ് ഒാഫിസുകൾ വഴി എളുപ്പത്തിൽ ഇൗ നടപടിക്രമം പൂർത്തിയാക്കാം. നിലവിൽ നാട്ടിൽനിന്ന് മടങ്ങിവരുന്നവർക്കായി സംഘടനകളും ട്രാവൽ ഏജൻസികളുമടക്കം ചാർേട്ടഡ് വിമാന സർവിസുകൾ നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയടക്കം ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് ഇത്. പല ചാർേട്ടഡ് സർവിസുകൾക്കും മൂന്നക്ക ടിക്കറ്റ് നിരക്കാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.