അറിവിെൻറ ആദ്യാമൃത് നുകർന്ന് കുരുന്നുകൾ
text_fieldsമസ്കത്ത്: അറിവിെൻറ ആദ്യാമൃത് നുകർന്ന് പ്രവാസി കുരുന്നുകള്. കോവിഡ് രോഗഭീതി മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണത്തെ വിജയദശമി ആഘോഷം പലയിടത്തും വിപുലമായി നടന്നു. കൂടുതൽ ആളുകളും വീട്ടിൽതന്നെയായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ് നടത്തിയത്.
നഗരത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ നടന്നിരുന്നെങ്കിലും കുട്ടിക്ക് പുറമെ ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
വിജയദശമി അവധി ദിനമായ വെള്ളിയാഴ്ച വന്നത് പ്രവാസികൾക്ക് ഏെറ അനുഗ്രഹമായി. സി.ബി.ഡി ഏരിയയിലെ ടാലൻറ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിക്കാനെത്തി.
മിഡിൽ ഈസ്റ്റ് കോളജ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ സ്റ്റുഡൻറ്സ് ഡീൻ ഡോ. കിരൺ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുകൊടുത്തു. വിജയദശമി എന്നത് കുട്ടികൾക്ക് മാത്രമല്ലെന്നും മുതിർന്നവർകൂടി ഒരു വിശകലനത്തിന് സ്വയം വിധേയരാകേണ്ട ദിവസംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കലാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചവർക്ക് ഡോ. പൂജ, നൃത്തത്തിെൻറ ആദ്യ പാഠങ്ങൾ ചൊല്ലിക്കൊടുത്തു. പ്രമുഖ അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ചിത്ര നാരായണെൻറ വീട്ടിൽ 25ഓളം കുട്ടികൾ ആദ്യക്ഷരം കുറിച്ചു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് വിവിധ ബാച്ചുകളായാണ് കുട്ടികളും രക്ഷിതാക്കളും എത്തിയത്.
പ്രവാസി കുടുംബങ്ങളിൽ രാവിലെതന്നെ കുട്ടികളെ എഴുത്തിനിരുത്തി.
മാതാപിതാക്കൾതന്നെയാണ് ചടങ്ങു നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർ നവരാത്രി ആഘോഷിച്ചു. വീടുകളിൽ വളരെ നേരത്തെതന്നെ 'ബൊമ്മക്കൊലു' ഒരുക്കിയിരുന്നു.
കോവിഡ് ഭീതിമൂലമുള്ള സാമൂഹിക ജീവിതത്തിനു മാറ്റം വന്നു എന്നതിെൻറയും ജനങ്ങൾ ഏറക്കുറെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എന്നതിെൻറയും നേർക്കാഴ്ചകൂടിയായിരുന്നു ഇത്തവണത്തെ വീടുകളിലെ നവരാത്രി ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.